ഹരാരെ: സിംബാബ്‌വെയില്‍ നടക്കുന്ന ത്രിരാര്രഷ്ട ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശകരമായ പോരാട്ടത്തില്‍ ശ്രീലങ്കന്‍ വിജയം ഒരു റണ്‍സിന്. ആദ്യാവസാനം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ വിന്‍ഡീസിനെയാണ് സിംഹളര്‍ കീഴടക്കിയത്. സ്‌കോര്‍ ചുരുക്കത്തില്‍: ശ്രീലങ്ക 50 ഓവറില്‍ ഏഴിന് 330. വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഒമ്പതിന് 329.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 94 റണ്‍സ് വീതം നേടിയ നിരോഷന്‍ ഡിക്ക്‌വെല്ല, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. 329 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വിന്‍ഡീസിനായി എവിന്‍ ലൂയിസ് സെഞ്ചുറി നേടി. 122 പന്തുകളില്‍ നിന്ന് 148 റണ്‍സെടുത്താണ് ലൂയിസ് മടങ്ങിയത്. അവസാന ഓവറുകളില്‍ സുലൈമാന്‍ ബെന്നും (11) ജാസന്‍ ഹോള്‍ഡറും (45) വിന്‍ഡീസിനെ വിജയത്തോടടുപ്പിച്ചെങ്കിലും ലക്ഷ്യം മറികടക്കാനായില്ല.
















