Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നരിനിരങ്ങി മലയിലെ മഴവില്ലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 09:20 pm IST
in Vicharam

ആയിടയ്‌ക്കാണ് ഞങ്ങള്‍ ചേക്കോട്ട് കോളനിയില്‍നിന്ന് നിട്ടംമാനി കോളനിയിലേക്ക് മാറിത്താമസിച്ചത്. അവിടെയും എനിക്ക് ചെറുതായി കൂലിപ്പണികള്‍ ലഭിച്ചുവന്നു. കൂട്ടുകാരികള്‍ക്കൊപ്പമാണ് പലപ്പോഴും പണിക്കുപോവുക.

വിശാലമായ പാടങ്ങളില്‍ കള പറിക്കാനും നെല്ലിന്റെ ഇട ഇളക്കാനും മറ്റുമാണ് പോയിരുന്നത്. ഉച്ചക്ക് കഴിക്കാനുള്ള കഞ്ഞി മുതലാളിമാര്‍ തരും. വൈകുന്നേരം വരെ ആ കഞ്ഞിയിലായിരുന്നു ജീവിതം. പൊതുവെ പട്ടിണിയിലായിരുന്ന ജീവിതം പലപ്പോഴും കൂലിപ്പണിയിലൂടെ ലഭിക്കുന്ന കഞ്ഞിക്കുവേണ്ടി മോഹിച്ചിരുന്നു. വൈകുന്നേരം വീട്ടിലെത്തിയാല്‍ നെല്ല് കുത്തി അരിയാക്കി കഞ്ഞിവെക്കുകയാണ് ചെയ്യുക. മരച്ചീനി ചുവടുകള്‍ ആരുംകാണാതെ പോയി മാന്തി പച്ച കപ്പപറിച്ചുതിന്ന് വിശപ്പുമാറ്റാറുമുണ്ട്. കട്ടന്‍ കപ്പയായതിനാല്‍ വൈകാതെ ഛര്‍ദിയുമുണ്ടാകും. വിശപ്പ് (കത്തല്‍) മാറിയുള്ള സന്തോഷത്തിനൊടുവിലുണ്ടാകുന്ന ഛര്‍ദി അക്കാലത്ത് പലരും അനുഭവിച്ചിരുന്നു. ഒരുവര്‍ഷം അഞ്ചും ആറും തവണയാണ് ഒരു മരച്ചീനി ചുവട് മാന്തുക. ഇത് ദാരിദ്ര്യത്തിന്റെ അടയാളം കൂടിയായിരുന്നു.

സന്ധ്യയായാല്‍ കോളനിയില്‍നിന്ന് ഗോത്ര പാട്ടുകള്‍ ഉയരും. ഇടയ്‌ക്കൊക്കെ ഗദ്ദികയും മറ്റും നടക്കും. ഒരേ തരക്കാരായ പതിനാറോളം പെണ്‍കുട്ടികള്‍ കോളനിയില്‍ ഉണ്ടായിരുന്നു. വീടിന്റെ താഴ്ന്നുനില്‍ക്കുന്ന മുളംകഴുക്കോലില്‍ ദ്വാരങ്ങളുണ്ടാക്കി കരിവണ്ടുകള്‍ പാര്‍ത്തിരുന്നു. രാത്രികാലങ്ങളില്‍ തമാശക്കുവേണ്ടി കുട്ടികള്‍ മത്സരിച്ച് കരിവണ്ടിന്റെ പൊത്തില്‍ വിരലിടും.

പലര്‍ക്കും വണ്ടിന്റെ കുത്തുമേറ്റിട്ടുണ്ട്. എനിക്ക് വലിയ പേടിയായിരുന്നു. ഒരുദിവസം കൂട്ടുകാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി വലതുകൈയിലെ ചൂണ്ടുവിരല്‍ ഒരു വണ്ടിന്റെ പൊത്തിലിട്ടു. കുത്തും കിട്ടി. വേദന കാരണം രണ്ടുമൂന്ന് ദിവസം വയലില്‍ ഇടയിളക്കാന്‍ പോയില്ല. അമ്മയുടെ നല്ല ശകാരവും ആ വകയില്‍ കേട്ടു. ഇടിയും മിന്നലുമായാണ് തുലാവര്‍ഷം വയനാട്ടിലെത്തുക. അക്കാലത്ത് വൈകുന്നേരം മൂന്ന് മണിയോടെ മഴ തുടങ്ങും.

മഴ തുടങ്ങിയാല്‍ പണി അവസാനിപ്പിക്കും. വയല്‍ക്കരകളിലുള്ള മുളംകൂട്ടങ്ങളുടെ ചുവട്ടിലും വന്‍ മരങ്ങളുടെ ചുവട്ടിലും മഴ കൊള്ളാതെ കൂനിക്കൂടിയിരിക്കും. മഴ തോര്‍ന്നാല്‍ നരിനിരങ്ങി മലയില്‍ വലിയ മഴവില്ല് പ്രത്യക്ഷമാകും. ആ മഴ വില്ലുകള്‍ ഇന്നും മറയാതെ ഓര്‍മ്മയിലുണ്ട്.

ഇതിനിടയിലാണ് അനുജത്തി മുത്തയും അനിയനും സ്‌കൂളില്‍ പോയി തുടങ്ങിയത്. അവന് ഒരു സ്ലേറ്റും പാഠപുസ്തകവും ഉണ്ടായിരുന്നു. പിന്നെ പൊന്നുപോലെ അവന്‍ സൂക്ഷിച്ച സ്ലേറ്റ് പെന്‍സിലും. സ്ലേറ്റില്‍ തറ, പറ എന്ന് അവന്‍ എഴുതും, ഉറക്കെ വായിക്കും. അവന്റെ വായന കേട്ട് ഞാനും പഠിച്ചു. സ്ലേറ്റും പെന്‍സിലും തരില്ലെങ്കിലും മഷിത്തണ്ട് ചെടിയുടെ ഇലകൊണ്ടും കരിക്കട്ട കൊണ്ടും തറ പറ എഴുതാന്‍ ഞാനും പഠിച്ചു. അങ്ങനെ പല അക്ഷരങ്ങളും അവനില്‍നിന്നാണ് ഞാന്‍ പഠിച്ചത്. പിന്നീട് സാക്ഷരതാ ക്ലാസുകളുടെ വരവായി.

കോളനിക്കടുത്തുള്ള ഒരു വാര്യര്‍ പെണ്‍കുട്ടിയും കുറച്ചാളുകളും വന്ന് അക്ഷരം പഠിക്കാന്‍ ചെല്ലണമെന്ന് പറഞ്ഞു. കാന്‍ഫെഡ് ആയിരുന്നു സാക്ഷരതാ പരിപാടി സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. കോളനിയിലെ ഒരു വീട്ടിലെ മണ്ണെണ്ണ വിളക്കിന് ചുറ്റും ഞങ്ങളിരുന്ന് സ്ലേറ്റും പെന്‍സിലുമായി പഠിച്ചു. വാര്യര്‍ പെണ്‍കുട്ടിക്ക് എന്നെ വലിയ കാര്യമായിരുന്നു. ഞാന്‍ ധാരാളം സംശയങ്ങള്‍ ചോദിക്കും. എല്ലാത്തിനും അവള്‍ മറുപടി പറയും. എനിക്ക് അത്യാവശ്യം വായിക്കാമെന്ന നിലയിലായിരുന്നു. ആഴ്‌ച്ചപ്പതിപ്പിലെ കഥകള്‍ ഞങ്ങള്‍ ഒന്നിച്ചിരുന്ന് വായിക്കും. എനിക്ക് അറിയാത്ത വാക്കുകള്‍ മറ്റുള്ളവര്‍ വായിക്കും. ചുരുക്കത്തില്‍ ഞങ്ങള്‍ കൂട്ടായി കഥ വായിച്ചു എന്നുപറയുന്നതാകും ശരി.

അതായിരുന്നു, കൂട്ടായ്‌മയുടെ തുടക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.