Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദിയുടെ സോഷ്യലിസ്റ്റ് മുഹൂര്‍ത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 09:16 pm IST
in Vicharam

 

രാജ്യം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ സമഗ്രമായ സാമ്പത്തിക പരിഷ്‌കരണത്തിലേക്ക് ഇന്ത്യയെ നയിച്ച ദിനമായി നവംബര്‍ എട്ട് ചരിത്രത്തില്‍ എഴുതപ്പെടും. സാധ്യമാകുന്നത്ര ഏറ്റവുംകുറഞ്ഞ ബുദ്ധിമുട്ടുകള്‍ മാത്രം ജനത്തിന് ഉണ്ടാകുന്ന വിധം കാര്യങ്ങള്‍ ഏറെക്കുറേ നേരെയായി എന്ന് ഇപ്പോള്‍, പത്തു ദിവസങ്ങള്‍ക്കുശേഷം പറയാന്‍ സാധിക്കും. ബാങ്കുകളുടെ മുന്നില്‍ ക്യൂകള്‍ ഉണ്ടെന്നതില്‍ സംശയമില്ല. ഗ്രാമീണ സമ്പദ്ഘടന അതിവേഗം മാറുന്ന സാമ്പത്തിക പരിഷ്‌കരണത്തിനു വിധേയമാവുകയും ചില്ലറ വില്‍പ്പന മേഖലയുടെ ആവശ്യങ്ങള്‍ക്ക് താല്‍ക്കാലിക തകര്‍ച്ച ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ജനസംഖ്യയിലെ പകുതി ഇപ്പോഴും ബാങ്കിംഗ് സംവിധാനത്തിനു പുറത്തായിരിക്കുകയും സ്ഥിരം കള്ളപ്പണം സമ്പാദിക്കുന്നത് ശീലമാക്കിയവര്‍ അതു തുടരാന്‍ കാര്യമായി ശ്രമിക്കുകയും ബാങ്കില്‍ പോകുന്നതുതന്നെ വെറുപ്പുളവാക്കുന്നതായി കാണുകയും ചെയ്യുന്ന ഒരു രാജ്യത്ത് വിനിമയത്തിലുള്ള 86 ശതമാനം കറന്‍സിയും ഒറ്റയടിക്ക് നിയമവിരുദ്ധമാക്കിയതിലെ രഹസ്യാവസ്ഥ ഞെട്ടല്‍ ഉണ്ടാക്കിയെങ്കിലും ആ നിലയ്‌ക്കുതന്നെ അത് വിപ്ലവകരമാണ്. 14.90 ലക്ഷം കോടിയുടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളില്‍ ഏകദേശം 70 ശതമാനം കള്ളപ്പണമായി, ബാങ്കിംഗ് സംവിധാനത്തില്‍നിന്ന് അകലെ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുന്നവര്‍ അത് ദേശീയ സമ്പത്തില്‍നിന്നാണ് ഒളിച്ചുവച്ചിരിക്കുന്നത്.

പാവപ്പെട്ടവര്‍ സഹിക്കേണ്ടിവരുന്നു എന്നുപറഞ്ഞ് നോട്ട് അസാധുവാക്കലിനെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങളുടെ വിയോജിപ്പ് യുക്തിയുക്തമായി രേഖപ്പെടുത്തുന്ന ഒരൊറ്റ വാദം പോലും അവതരിപ്പിക്കാന്‍ കഴിയുന്നില്ല. അഴിമതിക്കെതിരെ പൊരുതണമെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. കള്ളപ്പണമാണ് അഴിമതിയുടെ മുഖ്യസ്രോതസ് എന്നും അവര്‍ സമ്മതിക്കുന്നു. അത് അസമത്വവും വിലക്കയറ്റവും ഉണ്ടാക്കുകയും പണത്തിനു മൂല്യശോഷണം വരുത്തുകയും ചെയ്യുന്നു. ഭീകരപ്രവര്‍ത്തനത്തിനും കുറ്റകൃത്യങ്ങള്‍ക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായമേകുന്ന വന്‍തോതിലുള്ള കള്ളനോട്ടുകളുടെ സാന്നിധ്യവും അതുപോലെതന്നെ വിഷമിപ്പിക്കുന്നുണ്ട്. കള്ളപ്പണത്തിന്റെ അത്രത്തോളം കള്ളനോട്ടുകളും വിനിമയംചെയ്യപ്പെടുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. സത്യത്തില്‍, പത്തു ദിവസത്തിലധികമായി കശ്മീര്‍ സമാധാനപരമാണ്. സ്‌കൂളുകളിലെ പരീക്ഷകള്‍ക്ക് 100 ശതമാനമാണ് ഹാജര്‍ നിരക്ക്. മാവോയിസ്റ്റുകളുടെ കള്ളപ്പണം ‘സര്‍ജിക്കല്‍ സ്‌ട്രൈക്കി’ന്റെ ഫലമായി വെറും കടലാസ് തലയണപോലെ വിലയില്ലാത്തതായി മാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുദ്ധീകരണ പ്രവര്‍ത്തനം നിര്‍ഭയവും ദീര്‍ഘകാലഫലം ഉണ്ടാക്കുന്നതുമാണെന്ന് അംഗീകരിച്ചത് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരായ കെ.സുബ്ബറാവു, രംഗരാജന്‍, ഡോ. മേഘ്‌നാഥ് ദേശായി, ഡോ.സുര്‍ജിത് ഭല്ല എന്നിവര്‍ ഉള്‍പ്പെടെയുള്ള വിഖ്യാത സാമ്പത്തിക വിദഗ്ധരാണ്. ബാങ്കിംഗ് സംവിധാനവുമായി ബന്ധമില്ലാത്ത, വിദൂര പ്രദേശങ്ങളില്‍ ജീവിക്കുന്നവരാണ് രൂക്ഷമായ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്. ദശലക്ഷത്തിലേറേ തേയിലത്തോട്ടം തൊഴിലാളികളുള്ള വിദൂരപ്രദേശങ്ങളിലെ പ്രശ്‌നം ആസാം സര്‍ക്കാര്‍ ഗംഭീരമായ രീതിയില്‍ കൈകാര്യം ചെയ്തത് ഇവിടെ പരാമര്‍ശിക്കുന്നത് നന്നായിരിക്കും.

തേയിലത്തോട്ടം തൊഴിലാളികള്‍ പരമ്പരാഗതമായിത്തന്നെ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് ഇഷ്ടമില്ലാത്തവരാണ്. ആയിരത്തിലധികം മൈല്‍ വിസ്തൃതിയില്‍ നാല് ദശലക്ഷം ആളുകള്‍ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളില്‍ നൂറ്റാണ്ടുകളായി ആഴ്ചാവസാനത്തില്‍ കൂലി കൊടുക്കുന്നത് പണമായിട്ടാണ്. നോട്ട് അസാധുവാക്കലും രൂപയുടെ വിനിയോഗത്തിലെ നിയന്ത്രണങ്ങളും മോദി പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ഉത്കണ്ഠ തേയിലത്തോട്ടം തൊഴിലാളികളുടെ കാര്യത്തിലായിരുന്നു എന്ന് ആസാം ചീഫ് സെക്രട്ടറി വി.കെ. പിപ്പര്‍സെനിയ പറഞ്ഞു. സ്വകാര്യ തേയില കമ്പനികളുടെ സഹകരണത്തോടെ തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിന് ആവശ്യത്തിനുള്ള പണം പിന്‍വലിക്കാന്‍ കേന്ദ്ര സഹായത്തോടെ പ്രത്യേക അനുമതിവാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.

കമ്പനികളോട് അവരുടെ ചെക്ക് സംസ്ഥാന സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയും തുല്യ തുക സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ച് തൊഴിലാളികള്‍ക്ക് തടസ്സമില്ലാതെ കൂലി കൊടുക്കുകയും ചെയ്തു. സത്യത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നോട്ട് പ്രശ്‌നത്തെ ശരിയായ വിധത്തില്‍ അഭിമുഖീകരിച്ചതിലൂടെ ആസാമിലാകെ കാര്യങ്ങള്‍ സാധാരണ നിലയിലായി. ഈ അനന്യമായ ഉദാഹരണം മറ്റു സംസ്ഥാനങ്ങള്‍ക്കുകൂടി പാഠമാണ്. ഈ ആളുകളെല്ലാം വൈകാതെ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമെന്നും അത് സാമ്പത്തിക മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നും പിപ്പര്‍സെനിയ പറയുന്നു. വിവിധ തരത്തിലുള്ള ആയിരത്തിലധികം ബാങ്ക് കൗണ്ടറുകള്‍ ഈ പ്രദേശത്ത് സജീവമാകും. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം ഇതുവരെ ഉണ്ടായതിനേക്കാള്‍ ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ജന്‍ധന്‍ യോജന മുഖേന തുറന്നിട്ടുണ്ട്.

ജനങ്ങളുടെ ക്ഷേമമാണ് കാര്യമെങ്കില്‍ ചരിത്രത്തില്‍ ഇതുവരെ ഏതുസര്‍ക്കാരും സ്വീകരിച്ച ഏറ്റവും ജനസൗഹൃദപരമായ ചുവടുവയ്‌പാണ് നോട്ട് അസാധുവാക്കല്‍. ദേശീയ സമ്പത്തിന്റെ 59 ശതമാനം ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരുടെ കൈകളിലാണെന്നും ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ 10 ശതമാനത്തിന് ദേശീയ സമ്പത്തിലെ പങ്കാളിത്തം വെറും 0.2 ശതമാനം മാത്രമാണെന്നും സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് 2004നും 2014നും ഇടയില്‍ 1480 തവണ മുതല്‍ 2450 തവണ വരെ വര്‍ധിച്ചുവെന്നും സമീപകാലത്തെ ഒരു പഠനം കണ്ടെത്തിയത് നോക്കുമ്പോള്‍ നരേന്ദ്ര മോദിയുടേത് മഹത്തായ പ്രവൃത്തിയാണ്. സമൂഹത്തിലെ അസമത്വത്തിന്റെ അസ്വീകാര്യമായ തോത് തിരുത്തപ്പെടണം. ആ ദിശയിലുള്ള ഉറച്ച ചുവടുവയ്‌പാണ് ഇത്.

ഭരണഘടനാ വിശുദ്ധമായി സംരക്ഷിക്കുന്ന രാഷ്‌ട്രീയ തുല്യതയ്‌ക്കൊപ്പം ഡോ.ബി ആര്‍ അംബേദ്കര്‍ ആഹ്വാനം ചെയ്ത ‘സാമൂഹികവും സാമ്പത്തികവുമായ തുല്യത’യോടുള്ള പ്രതിബദ്ധതയും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചിരിക്കുകയാണ്. രാഷ്‌ട്രീയത്തില്‍ വമ്പന്‍ പണത്തിന്റെയും കള്ളപ്പണത്തിന്റെയും പങ്ക് ഇടിയും. നല്ലത് ആഗ്രഹിക്കുന്നവരും മികച്ച കഴിവുകള്‍ ഉള്ളവരും ആകര്‍ഷിക്കപ്പെടുന്ന കൊള്ളാവുന്ന മേഖലയായി രാഷ്‌ട്രീയം ഇതോടെ മാറും.

വിലയും വായ്‌പാ നിരക്കും താഴേക്കു വരാനും ഇത് കാരണമാകും. നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതില്‍ കുതിപ്പുണ്ടാകും. കള്ളപ്പണവും വ്യാജപണവും കുറ്റകൃത്യങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നത് അവസാനിക്കുകയും അത് സാധാരണ ജനത്തിന്റെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യും. കള്ളപ്പണത്തെ തുരത്തുന്നത് സര്‍ക്കാര്‍ ഖജനാവിനു കൂടുതല്‍ വരുമാനം ഉണ്ടാകുകയും അതുവഴി അടിസ്ഥാനസൗകര്യം, ക്ഷേമ പദ്ധതികള്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്‌ക്ക് കൂടുതല്‍ ചെലവഴിക്കാന്‍ സാധിക്കുകയും ചെയ്യും. തലവരിപ്പണത്തിന്റെ ദിനങ്ങള്‍ കഴിഞ്ഞു. വിദ്യാഭ്യാസം ഇനി പതിവു കച്ചവടമല്ലാതായി മാറും. മോദിയുടെ സ്വപ്‌നങ്ങളായ എല്ലാവര്‍ക്കും വീട്, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 50 ദശലക്ഷം സൗജന്യ ഗ്യാസ് കണക്ഷന്‍ എന്നിവ ഊതിവീര്‍പ്പിച്ച ഭൂമി വിലയുടെ നിലവിലെ സ്ഥിതിയില്‍ സാധ്യമാകില്ലായിരുന്നു. മോദി പാവങ്ങളുടെ മിശിഹാ ആയി മാറിയിരിക്കുകയാണ്.

സമത്വാധിഷ്ഠിത ഘടന സൃഷ്ടിക്കല്‍, അധികാര ദല്ലാള്‍മാരെയും കള്ളപ്പണത്തെയും അഴിമതിയെയും സമ്പത്തിന്റെ തുല്യവിതരണം എന്ന ലക്ഷ്യത്തിലൂടെ നിര്‍മാര്‍ജ്ജനം ചെയ്യല്‍ എന്നിവയാണ് സര്‍ക്കാരിന്റെ മാര്‍ഗരേഖ ലക്ഷ്യമിടുന്നത്. നോട്ട് അസാധുവാക്കലിലൂടെ പൊതുചെലവിന്റെ സുതാര്യതയ്‌ക്ക് തുടക്കമിടുകയും മറ്റുള്ളവരുടെ ചെലവില്‍ ന്യൂനപക്ഷം നടത്തുന്ന ആഡംബരവും വൃത്തികെട്ട ധൂര്‍ത്തും അവസാനിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.