ബെംഗളൂരു: നോട്ട് അസാധുവാക്കലിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനും കോണ്‍ഗ്രസ് പണമൊഴുക്കി. കര്‍ണ്ണാടകത്തിലെ ബെല്‍ഗാമിലെ വനിതാ പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരാളാണ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
നൂറു രൂപ വാഗ്ദാനം ചെയ്താണ് തങ്ങളെ പ്രതിഷേധത്തില്‍ പങ്കെടുപ്പിച്ചതെന്നാണ് അവര്‍ അബദ്ധത്തില്‍ പറഞ്ഞുപോയത്. കോണ്‍ഗ്രസ് നേതാക്കളായ ദിനേഷ് ഗുണ്ടു റാവു, വനിതാ വിഭാഗം നേതാവ് ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. നൂറു രൂപയാണ് വാഗ്ദാനം ചെയ്തത്. റേഷന്‍ കാര്‍ഡ് നല്‍കാമെന്നും പറഞ്ഞു.
പ്രതിഷേധത്തിന് ചെന്നപ്പോഴാണ് മോദിക്കെതിരായ നീക്കമാണെന്ന് അറിഞ്ഞതുതന്നെ. കള്ളപ്പണത്തിന് എതിരെ ശക്തമായ നടപടി എടുക്കുന്ന മോദിക്കെതിരെ ഞങ്ങളെന്തിന് മുദ്രാവാക്യം വിളിക്കണം, ഒരു ചാനലിനോട് പ്രതിഷേധക്കാര്‍ ചോദിച്ചു. ഞങ്ങളാരെയും വാടകയ്‌ക്ക് എടുത്തിട്ടില്ലെന്നാണ് സത്യം പുറത്തുവന്നപ്പോള്‍ ലക്ഷ്മി ഹെബ്ബളിന്റെ മറുപടി.കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ അവര്‍ കാറില്‍ കയറി മുങ്ങി.
















