ന്യൂദല്‍ഹി: സബ്ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്‍ ഡീനില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വിനോദ്‌നഗര്‍ സ്വദേശി ഷാഹിദ് (27) ആണ് പിടിയിലായത്.
റിസര്‍വ് ബാങ്ക് നല്‍കിയ കേസില്‍ ഡീനിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെന്ന് ഭീഷണി മുഴക്കിയായിരുന്നു പണം തട്ടിക്കാന്‍ ശ്രമിച്ചത്.
അറസ്റ്റും വിചാരണയും നേരിടേണ്ടി വരുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പട്യാല ഹൗസ് കോടതിയിലെ ഒരു പബ്ലിക് പ്രോസിക്യൂട്ടറും സംഭവത്തില്‍ പ്രതിയാണ്.
















