മുബൈ: അസാധുവായ നോട്ടുകള്‍ കെട്ടുകളായി ബാങ്കുകളിലേക്ക് മടങ്ങിവരികയാണ്. നിത്യേന കോടികളാണ് ഇങ്ങനെ ലഭിക്കുന്നത്. മൊത്തം 15 ലക്ഷം കോടിയുടെ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളാണ് മോദി സര്‍ക്കാര്‍ അസാധുവാക്കിയത്.
ഡിസംബര്‍ 30 വരെയാണ് നോട്ട് മാറാന്‍ സമയം നല്‍കിയത്. ഇതുവരെ ആറു ലക്ഷം കോടി പഴയ നോട്ടുകളാണ് സര്‍ക്കാരില്‍ മടങ്ങിയെത്തിയത്. 30 ആകുമ്പോഴേക്ക് പത്തു ലക്ഷം കോടിയെങ്കിലും മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.ബാക്കി അഞ്ചു ലക്ഷം കോടി വലിയ കള്ളപ്പണമായതിനാല്‍ അത് മടങ്ങിവരില്ലെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അത് അങ്ങനെ തന്നെ ഇരുന്ന് നശിക്കും.
മടങ്ങിവരുന്ന നോട്ടുകള്‍ കെട്ടാക്കിയാല്‍ 300 എവറസ്റ്റ് നിര്‍മ്മിക്കാം. ലോകത്തെ ഏറ്റവും വലിയ കൊടുമുടിക്ക് 8,848 അടിയാണ് ഉയരം.അതായത് 8,848 അടി ഉയരമുള്ള 300 എവറസ്റ്റുകള്‍ പടുത്തുയര്‍ത്താം. പഴയ നോട്ടുകള്‍ മണ്ണിട്ട് മൂടുകയോ പടക്കങ്ങളുണ്ടാക്കാനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുകയോ ചെയ്യാം.
















