ന്യൂദൽഹി: അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാൻ ആർബിഐ നൽകിയ ഇളവ് ഇന്ന് അവസാനിക്കും. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളത്തിലെ കൗണ്ടറുകൾ എന്നിവടങ്ങളിലെല്ലാം പഴയനോട്ടുകൾ ഉപയോഗിക്കുന്നതിന് ഇളവ് അനുവദിച്ചിരുന്നു. ഇതാണ് ഇന്ന് അവസാനിക്കുന്നത്.
നവംബർ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനം പ്രഖ്യാപിച്ചത്. കള്ളനോട്ടും കള്ളപണവും തടയുന്നതിനായിരുന്നു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്.
എന്നാൽ നോട്ട് ക്ഷാമം വരുമെന്നുള്ള പശ്ചാത്തലത്തിൽ അവശ്യ സേവനങ്ങൾക്ക് അസാധു നോട്ട് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. അതേ സമയം അസാധുവാക്കിയ നോട്ടുകള്‍ ഡിസംബർ 31 വരെ ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങാൻ സാധിക്കും.
















