മുംബൈ: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് പൂനെ സിറ്റി ഐഎസ്എല്‍ മൂന്നാം സീസണില്‍ സെമിയിലേക്ക്. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി ചെന്നൈയിനെ തകര്‍ത്തെറിഞ്ഞത്.
മുംബൈക്കായി 32-ാം മിനിറ്റില്‍ ഡെഫെഡ്‌റികോയും 60-ാം മിനിറ്റില്‍ വഡോസും ലക്ഷ്യം കണ്ടു. ഇതോടെ മുംബൈ സിറ്റിക്ക് 13 കളികൡ നിന്ന് 22 പോയിന്റായി. പരാജയത്തോടെ ചെന്നൈയിന്റെ സെമി സാധ്യത ത്രിശങ്കുവിലായി. 12 കളികളില്‍ നിന്ന് 14 പോയിന്റുമായി അവര്‍ ഏഴാമത്. കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സിനെ 5-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ മുംബൈ സിറ്റി എഫ്‌സി മികച്ച പ്രകടനമാണ് ചെന്നൈയിനെതിരെയും പുറത്തെടുത്തത്.
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 32-ാം മിനിറ്റില്‍ മുംബൈ ഡെഫെഡ്‌റികോയിലൂടെ ലീഡ് നേടുകയും ചെയ്തു. പിന്നീട് 60-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. ഡീഗോ ഫോര്‍ലാന്‍ വലതുമൂലയില്‍ നിന്ന് നല്‍കിയ പാസ് നെഞ്ചില്‍ സ്വീകരിച്ച്‌ശേഷം പന്ത് നിലംതൊടുന്നതിന് മുമ്പ് വാഡോസ് പായിച്ച ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന ചെന്നൈയിന്‍ ഗോളിയുടെ കൈകളില്‍ത്തട്ടി വലയില്‍.
മുംബൈയുടെ ഡെഫെഡ്‌റികോ ഗോള്‍ നേടുന്നു
















