Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലമുരളീകൃഷ്ണ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 11:27 pm IST
in India

ചെന്നൈ: ഒരപൂര്‍വ്വ രാഗം വേദിവിട്ടു. സംഗീത കുലപതി ഡോ. ബാലമുരളീ കൃഷ്ണ(86) അന്തരിച്ചു. വൈകിട്ട് അഞ്ചരയോടെ ചെന്നൈ രാധാകൃഷ്ണന്‍ ശാലയിലെ വസതിയില്‍ ഉറക്കത്തിനിടെയായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി രോഗാതുരനായിരുന്നു.

സ്വന്തമായി രാഗങ്ങള്‍ സൃഷ്ടിച്ച് കീര്‍ത്തനങ്ങള്‍ രചിച്ച അദ്ദേഹം വയലിന്‍, വയോള, മൃദംഗം തുടങ്ങിയ സംഗീതോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. അഭൗമമായ ശബ്ദവും അസാധ്യമായ ലയവും ഇഴപിരിക്കാനാവാത്ത ശ്രുതിയും താളവും ചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ ആലാപനങ്ങള്‍. രാഗങ്ങളില്‍ നിന്ന് രാഗങ്ങളിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ ശ്രോതാക്കള്‍ സകലതും മറന്നലിഞ്ഞു.

അതിസങ്കീര്‍ണ്ണമായ രാഗങ്ങള്‍ പോലും ആയാസരഹിതമായും സ്വരശുദ്ധമായും ആലപിച്ച അദ്ദേഹം മലയാളത്തിലടക്കം അനവധി സിനിമകളിലും പാടി.ആറാം വയസില്‍ ഗാനമാലപിച്ചു തുടങ്ങിയ മഹാപ്രതിഭയുടെ എട്ടുപതിറ്റാണ്ടു നീണ്ട സംഗീതസപര്യയ്‌ക്കാണ് അന്ത്യമായത്.

പദ്മവിഭൂഷണ്‍, പദ്മ ഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തിന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍( ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലറ്റേഴ്‌സ്) പദവിയടക്കം അനവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും ലഭിച്ചു.1976 ല്‍ മികച്ച ഗായകനും 87ല്‍ മികച്ച സംഗീത സംവിധായകനുമുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡുകളും നേടി.

2012ല്‍ സ്വാതി സംഗീത പുരസ്‌ക്കാരം നല്‍കി കേരളം ആദരിച്ചു. കേരളസംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു. 1930 ജൂലൈ ആറിനാണ് മംഗലംപള്ളി മുരളീകൃഷ്ണ ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തയില്‍ പട്ടാഭി രാമയ്യയുടേയും സൂര്യകാന്തമ്മയുടേയും മകനായി ജനിച്ചത്. അച്ഛനും അമ്മയും സംഗീതജ്ഞരായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് അമ്മയും ഗുരുവും എല്ലാം അച്ഛന്‍ തന്നെയായിരുന്നു. ബാല്യത്തിലേ പാടാനുള്ള അസാമാന്യമായ കഴിവ് തിരിച്ചറിഞ്ഞ അച്ഛന്‍ മുരളിയെ ത്യാഗരാജഭാഗവതരുടെ പരമ്പരയില്‍ പെട്ട പരുപ്പള്ളി രാമകൃഷ്ണയ്യ പന്തലുവിന്റെ ശിഷ്യനാക്കി.

കര്‍ണ്ണാടക സംഗീതം പഠിച്ച് ആറാം വയസില്‍ പാടിത്തുടങ്ങി. എട്ടാം വയസില്‍ ആദ്യ സംഗീതക്കച്ചേരി, അതും വിജയവാഡയിലെ ത്യാഗരാജ ആരാധനയില്‍.

മുരളീകൃഷ്ണയെന്ന പേരിനു മുന്‍പില്‍ ബാലയെന്ന് ചേര്‍ത്ത് വിളിച്ചത് മസുനൂരി സൂര്യനാരായണമൂര്‍ത്തി ഭാഗവതരാണ്. അത് പേരിന്റെ അവിഭാജ്യ ഭാഗമായി. പതിനഞ്ചാം വയസില്‍ തന്നെ 72 മേള കര്‍ത്താ രാഗങ്ങളും ഭംഗിയായി പാടാന്‍ പഠിച്ചു. കീര്‍ത്തനങ്ങള്‍ സ്വന്തമായി രചിച്ചു. 52ല്‍ ജനകരാജ മഞ്ജരി എഴുതി. ഈ കീര്‍ത്തനങ്ങള്‍ രാഗാംഗ രാവലി എന്ന പേരില്‍ ഒന്‍പത് വാല്യങ്ങളില്‍ റെക്കോര്‍ഡ് ചെയ്തു. ഇക്കാലത്തു തന്നെ വയലിന്‍, മൃദംഗം, വയോള, ഗഞ്ചിറ എന്നിവയില്‍ പ്രാവീണ്യം നേടി.

വേദികളില്‍ നിന്ന് വേദികളിലേക്ക് പടര്‍ന്നുകയറിയ ആ സംഗീത ലഹരി അതിവേഗം വിശ്വപ്രസിദ്ധമായി. ഇതിനകം കാല്‍ലക്ഷം വേദികളിലെങ്കിലും പാടിയിട്ടുണ്ട്. പണ്ഡിറ്റ് ഭീം സെന്‍ ജോഷിക്കൊപ്പം പാടിയ അദ്ദേഹം ലോകപ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ ഹരിപ്രസാദ് ചൗരസ്യ, കിശോരി അമോങ്കര്‍ എന്നിര്‍ക്കൊപ്പം ജുഗല്‍ബന്ദികളിലും പങ്കെടുത്തു. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സംഗീത സദസുകള്‍ നടത്തി. ടാഗോറിന്റെ ഗീതാഞ്ജലി എന്ന കവിത ബ്രിട്ടീഷ് കൊയര്‍ വേദിയില്‍ ബാലമുരളിയാണ് പാടിയത്.

സംഗീത ചികില്‍സയില്‍ അതീവ തല്പരനായിരുന്നു. ജാവലികളും, തില്ലാനകളും വര്‍ണ്ണങ്ങളും കീര്‍ത്തനങ്ങളുമായി നാനൂറിലേറെ രചനകള്‍ എല്ലാം തന്നെ സ്വന്തമായി സൃഷ്ടിച്ച രാഗങ്ങളിലും മേളകര്‍ത്താ രാഗങ്ങളിലുമാണ് ആലപിച്ചിരിക്കുന്നത്. ‘ഭക്തപ്രഹ്‌ളാദ’ യിലാണ് ആദ്യം അഭിനയിച്ചത്.

പരമ്പരാഗത രീതികളില്‍ നിന്ന് വേറിട്ട് സംഗീതത്തില്‍ അനവധി പരീക്ഷണങ്ങള്‍ നടത്തി. ലവാംഗി, ഗണപതി. സര്‍വ്വശ്രീ, മഹതി, സിദ്ധി, സുമുഖം ഓംകാരി, ത്രിശക്തി, ജനസംബോധിനി, രോഹിണി, മനോരമ, വല്ലഭി, മോഹന ഗന്ധി, കാളിദാസ, ചന്ദ്രിക, അശ്വിനി തുടങ്ങി ഇരുപത്തഞ്ചിലേറെ രാഗങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. താളങ്ങളിലും പരീക്ഷണം നടത്തി, പുതിയ താളങ്ങള്‍ സൃഷ്ടിച്ചു.

സംഗീതത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് പിഎച്ച്ഡി, ഡിഎസ്‌സി, ഡിലിറ്റ് തുടങ്ങിയ ബിരുദങ്ങള്‍ നല്‍കി ആന്ധ്രാസര്‍വ്വകലാശാല ആദരിച്ചിട്ടുണ്ട്. ഭാര്യ അഭയാംബിക 2008ല്‍ അന്തരിച്ചു.മൂന്ന് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.