ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. പൂനെ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. 81ാം മിനിറ്റില്‍ ക്രിസ്ത്യന്‍ റൊമറിക്കാണ് സ്‌കോര്‍ ചെയ്തത്. 11 കളികളില്‍ 14 പോയിന്റുമായി ആറാം സ്ഥാനത്തേക്കുയര്‍ന്നു ടീം. 12 കളികളില്‍ 15 പോയിന്റുള്ള പൂനെ നാലാമത്.
ഇന്ന് മുംബൈയില്‍ മുംബൈ സിറ്റി എഫ്‌സി ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.
















