ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ചരിത്ര നീക്കമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി.
ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ എഴുപത് വര്‍ഷമായി തുടര്‍ന്ന് പോരുന്ന സാധാരണ രീതികള്‍ നിര്‍ത്തലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സാധാരണക്കാര്‍ക്ക് ഗുണമേകുമെന്നും ധാരാളം പേര്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
















