ഖുണ്ടി: നേരത്തെ വളരെക്കുറച്ച് നിക്ഷേപം മാത്രമുണ്ടായിരുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപം കുമിഞ്ഞ് കൂടുന്നതായി അധികൃതര്‍. മാവോയിസ്റ്റ് ഭീകരര്‍ തങ്ങളുടെ കയ്യിലുളള കള്ളപ്പണം വെളുപ്പിക്കാന്‍ ഈ അക്കൗണ്ടുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍ നിറയുന്നത്. പ്രദേശത്തെ വ്യവസായികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഗുണ്ടാപ്പിരിവായി വാങ്ങിയ കാശാണ് ഇതെന്നും അധികൃതര്‍ പറയുന്നു.
ഇത്തരത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ നിറയുന്നതിന് പുറമെ വ്യത്യസ്ത തിരിച്ചറിയല്‍ രേഖകളുമായി വിവിധ ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതായും കണ്ടെത്തി. ഇത് കമ്മീഷന്‍ വ്യവസ്ഥയിലുള്ള നടപടിയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിത അക്കൗണ്ടുകളിലേക്ക് 1000, 500 നോട്ടുകള്‍ നിക്ഷേപിച്ച ശേഷം പിന്നീട് അത് മാറ്റിയെടുക്കുകയാണ് ഉദ്ദേശ്യം.
നാട്ടുകാര്‍ തങ്ങളുടെ അക്കൗണ്ട് മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
















