ന്യൂദല്‍ഹി: ഭാരത തീരസംരക്ഷണ സേനാംഗങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിലും മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കാന്‍ തയാറെന്ന് യുഎസ്.
യുഎസ് തീരസംരക്ഷണ സേന വൈസ് അഡ്മിറല്‍ ജോസഫ് റിക്‌സി, തീരസംരക്ഷണസേനാ ഡയറക്ടര്‍ ജനറല്‍ രാജേന്ദ്ര സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വാഗ്ദാനം.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്റ്റണ്‍ കാര്‍ട്ടറുമായി അടുത്തയാഴ്ച നടത്തുന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമാകും അന്തിമ തീരുമാനം.
തീരസംരക്ഷണ സേനാംഗങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതിന്റെ തുടര്‍ച്ചയാണ് അമേരിക്കന്‍ സഹകരണം.
















