ന്യൂദല്‍ഹി: ബിസിസിഐ നിരീക്ഷകനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയെ നിയോഗിക്കണമെന്ന് ലോധ സമിതി. ഇന്നലെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സ്ഥിതി വിവര റിപ്പോര്‍ട്ടിലാണ് ആവശ്യം. ബിസിസിഐ ഭരണസമിതിയെ പിരിച്ചുവിടണമെന്ന് റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നു.
നിരീക്ഷകനെന്ന നിലയില്‍ ബിസിസിഐയുടെ വരവ് ചെലവുകള്‍ പരിശോധിക്കാനുള്ള ഓഡിറ്ററെ നിയോഗിക്കാന്‍ പിള്ളക്ക് അധികാരം നല്‍കണമെന്നും സമിതി നിര്‍ദേശിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ സ്ഥിതി വിവര റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കുന്നത്.
















