കൊച്ചി: അടുത്ത വര്‍ഷത്തെ സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിന്റെ കോച്ചിങ്ങ് ക്യാമ്പ് ഇന്ന് തുടങ്ങും. തിരുവനന്തപുരം കാര്യവട്ടത്തെ എല്‍എന്‍സിഇപി സ്‌റ്റേഡിയത്തിലാണ് ക്യാമ്പ്.
രാവിലെ 10ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി. ശിവന്‍കുട്ടി, സായ് റീജിയണല്‍ ഡയറക്ടര്‍ കിഷോര്‍, കെഎഫഎ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
40 പേരാണ് ക്യാമ്പില്‍. മുന്‍ രാജ്യാന്തരതാരം വി.പി. ഷാജിയാണ് കോച്ച്. മില്‍ട്ടണ്‍ ആന്റണി അസിസ്റ്റന്റ് കോച്ചും ഫിറോസ് ഷെറീഫ് ഗോള്‍കീപ്പിങ്ങ് കോച്ചും. ഇതുവരെ 13 തവണ ഫൈനലിലെത്തിയ കേരളം അഞ്ചുതവണ ചാമ്പ്യന്മാരായിട്ടുണ്ട്. 2004ലാണ് കേരളം ഏറ്റവുമൊടുവില്‍ ജേതാക്കളായത്. കോഴിക്കോടായിരിക്കും അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റ് നടക്കാന്‍ സാധ്യത.
















