Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

യഥാര്‍ത്ഥ ദേശീയോദ്ഗ്രഥനം ശബരിമലയില്‍: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 09:08 pm IST
in Pathanamthitta

പന്തളം: ഭേദഭാവങ്ങള്‍ മറന്ന് എല്ലാമെല്ലാം ഒന്നാണെന്ന ഉദാത്തമായ അനുഭവം നല്കുന്ന ശബരിമലയിലാണ് ശരിയായ ദേശീയോദ്ഗ്രഥനം നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശബരിമല അയ്യപ്പ സേവാസമാജം അടൂര്‍ താലൂക്ക് സമിതി തീര്‍ത്ഥാടകര്‍ക്കായി പന്തളത്തൊരുക്കിയ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകാത്മകതയും കൂട്ടായ്‌മയുമുള്ള മണ്ഡലവ്രതത്തിന്റെ പ്രത്യേകത മറ്റെവിടെയുമില്ല. ഒരുമിച്ച് ഉണ്ണുകയും ഉറങ്ങുകയും കാര്യങ്ങള്‍ ചെയ്യുകയും മലയാത്ര നടത്തുകയും ചെയ്യുന്ന സഹവര്‍ത്തിത്വത്തിന്റെ കൂട്ടായ്‌മ. ശബരിമല മാത്രമാണ് വ്രതപ്രധാനം. 41 ദിവസത്തെ വ്രതാനുഷ്ഠാനം ഒരു നല്ല ജീവിതം നയിക്കാനുള്ള പരിശീലമാണ്. ജാതിമത വ്യത്യാസമില്ലാതെ ആത്മാര്‍ത്ഥമായി ശരണം വിളിച്ചാണ് എല്ലാവരും ശബരിമലയ്‌ക്കു പോകുന്നത്. ഇവിടെ വ്യക്തി അഹന്തയോ ശരീരാഭിമാനമോ ഇല്ല. അയ്യപ്പനാണു ഞാന്‍ എന്ന ചിന്ത മാത്രം. സ്വാമിയേ ശരണമയ്യപ്പ എന്ന മന്ത്രത്തില്‍ എല്ലാമടങ്ങിയിട്ടുണ്ട്.

അങ്ങനെയുള്ളവര്‍ക്കു നല്കുന്ന ആഹാരം ഭഗവാനുള്ള നിവേദ്യമാണ്. ഈശ്വര പൂജയായ അന്നദാനം ശബരിമലയില്‍ അഭിഷേകം നടത്തുന്നതുപോലെ പ്രധാനവും ഉല്‍കൃഷ്ടവുമാണ്. ശബരിമലയില്‍ അയ്യപ്പന്മാര്‍ കിടക്കാനിടമില്ലാതെയും ആഹാരമില്ലാതെയും ഏറെ കഷ്ടപ്പെടുകയാണ്. മറ്റുള്ളവരില്‍ നിന്നും എടുക്കാനല്ല കൊടുക്കാനുള്ള മനസ്സാണു വേണ്ടത്. ഓരോ അയ്യപ്പന്റെയും വിശപ്പ് തന്റെ വിശപ്പാണെന്നു ചിന്തിക്കുന്ന ദേവസ്വം പ്രസിഡന്റും, ഓരോ അയ്യപ്പന്റെ കണ്ണീരും തന്റെ കണ്ണീരാണെന്നു വിശ്വസിക്കുന്ന ദേവസ്വം മന്ത്രിയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജയപ്രസാദ് പല്ലവിയില്‍ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങിക്കൊണ്ട് പന്തളം നഗരസഭാദ്ധ്യക്ഷ റ്റി.കെ. സതി നിധിസമാഹരണം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു മുന്നോടിയായി തിരുവാഭരണ പേടക വാഹക സംഘം സ്വാമി മരുതവന ശിവന്‍പിള്ള ശരണഘോഷം മുഴക്കി.

അയ്യപ്പ സേവാസമാജം അടൂര്‍ താലൂക്ക് സമിതി പ്രസിഡന്റ് പി.ജി. വേണുഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റും രാജ പ്രതിനിധിയുമായ പി.ജി. ശശികുമാര്‍ വര്‍മ്മ, അയ്യപ്പ സേവാസമാജം സംസ്ഥാന സംഘടനാ കാര്യദര്‍ശി വിശ്വം പാപ്പ എന്നിവര്‍ അുഗ്രഹപ്രഭാഷണം നടത്തി. ട്രഷറര്‍ വി.പി. മന്മഥന്‍ നായര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, ജന. സെക്രട്ടറി പി. ചന്ദ്രശേഖരന്‍ പിള്ള, താലൂക്ക് രക്ഷാധികാരി കെ.ആര്‍. കൃഷ്ണപിള്ള, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ഹരിലാല്‍ കെ, നഗരസഭാംഗങ്ങളായ വി.വി. വിജയകുമാര്‍, കെ.ആര്‍. രവി, സുധാശശി, ശ്രീലത, ശ്രീലേഖ, സീന, കെ.വി. പ്രഭ, സുമേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് ജന. സെക്രട്ടറി സി.കെ. സോമശേഖരന്‍ സ്വാഗതവും ട്രഷറര്‍ നിധീഷ് ഹരി നന്ദിയും പറഞ്ഞു. വിരിവെക്കാനുള്ള സൗകര്യം, അന്നദാനം, ചക്കരക്കാപ്പി, ചുക്കുവെള്ളം, വൈദ്യസഹായം, തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.