കണ്ണൂര്‍: ആര്‍എംപിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ച ജനകീയ കൂട്ടായ്മയുടെ പ്രചരണാര്‍ത്ഥം ടൗണില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. മുപ്പതോളം ബോര്‍ഡുകളാണ് ടൗണുകളില്‍ സ്ഥാപിച്ചിരുന്നത്. ഇതില്‍ ചിലത് കീറി നശിപ്പിക്കുകയും മറ്റുള്ളവ എടുത്തുകൊണ്ടുപോവുകയുമാണ് ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ആര്‍എംപി നേതാക്കള്‍ ജില്ലാ കലക്ടര്‍, പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: