കണ്ണൂര്‍: അഴീക്കോട് നോര്‍ത്ത് വില്ലേജില്‍ ദളിത് ക്രൈസ്തവര്‍ വ്യാപകമായി പട്ടികജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുന്നതായി ആരോപണം. ജാതി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രേഖകള്‍ ഹാജരാക്കുന്നതിന് പുറമേ നാട്ടില്‍ അറിയപ്പെടുന്ന രണ്ടുപേരുടെ സാക്ഷ്യപത്രവും ഹാജരാക്കിയാല്‍ മാത്രമേ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കൂ എന്ന നിലപാടാണ് ചില വില്ലേജ് ഓഫീസര്‍മാര്‍ സ്വീകരിക്കുന്നത്. ഇത് നിയമവിരുദ്ധവും പട്ടികജാതി ലിസ്റ്റില്‍ അനര്‍ഹരെ തിരുകിക്കയറ്റാന്‍ ഇടയാക്കുകയാണ്. ഇതിന്റെ മറവിലാണ് ദളിത് ക്രൈസ്തവര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വ്യാപകമായി എസ്ടി ജാതി സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നത്. അഴീക്കോട് വില്ലേജ് ഓഫീസറുടെ തെറ്റായ ഈ നടപടി മൂലം ഒട്ടേറെ അനര്‍ഹര്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി അര്‍ഹതപ്പെടാത്ത ആനുകൂല്യം തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. പ്രദേശത്തെ സമുദായ പ്രസ്താനങ്ങളെ മുഖവിലക്കെടുക്കാതെയുള്ള വില്ലേജ് ഓഫീസറുടെ ഈ നടപടിയില്‍ കേരള സ്റ്റേറ്റ് പട്ടികജന സമാജം ജില്ലാ കമ്മറ്റിയോഗം പ്രതിഷേധിച്ചു. അഴീക്കോട് വില്ലേജില്‍ സമീപകാലത്ത് എസ്സി/എസ്ടി ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതില്‍ നടന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്നും പട്ടികജാതി ലിസ്റ്റില്‍ കടന്നുകയറിയ അനര്‍ഹരുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണമെന്നും പട്ടികജന സമാജം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസീത അഴീക്കോട് അധ്യക്ഷത വഹിച്ചു. പ്രകാശന് മൊറാഴ, സനല്‍ജിത്ത്, സത്യന് മൊറാഴ, പനയന്‍ സുമേഷ്, ടി.ദേവദാസ്, കൊയിലേരിയന്‍ ശ്രീധരന്, പനയന്‍ കുഞ്ഞിരാമന്, പുരുഷു അഴീക്കല്‍, കുമാരന് പള്ളിപ്രം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: