പിലാത്തറ: ജില്ലാ വോളിബോള്‍ അസോസിയേഷനും പറവൂര്‍ റെഡ്സ്റ്റാറും സംഘടിപ്പിക്കുന്ന ജില്ലാ സീനിയര്‍ പുരുഷ-വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ 27 വരെ പറവൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 140 പ്രാഥമിക ക്ലബ്ബുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് എട്ട് സോണല്‍ മത്സരങ്ങളില്‍ വിജയിച്ച 16 പുരുഷ ടീമുകളും നാല് വനിതാ ടീമുകളും മത്സരിക്കും. പറവൂരില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 6 മണിക്ക് കളി ആരംഭിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് മന്ത്രി കടന്നപ്പളളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ.പത്മനാഭന്, ഇ.സുധീര്‍, കെ.വി.ശശിധരന്, സി.ഷിബു, ടി.സി.ചന്ദ്രശേഖരന്, സി.രമേശന്, ടി.രാമദാസ്, ടി.വി.ചന്തന്‍കുട്ടി, ടി.വി.ലക്ഷ്മണന്, കെ.കുഞ്ഞിരാമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: