കണ്ണൂര്‍: പയ്യാമ്പലം ബീച്ചിന്റെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുവാനും കാനായി കുഞ്ഞിരാമന് നിര്‍മ്മിച്ച അമ്മയും കുഞ്ഞും ശില്‍പ്പം അദ്ദേഹത്തിന്റെ സഹായത്തോടെ പുനര്‍ നിര്‍മ്മിക്കുവാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ടൂറിസം ക്ലബ്ബ് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി. പയ്യാമ്പലം ബീച്ചിനെ സമയബന്ധിതമായി പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ കലക്ടര്‍ സ്വീകരിക്കുന്ന നടപടിക്ക് ക്ലബ്ബ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പയ്യാമ്പലം ബീച്ച് സന്ദര്‍ശിച്ച് ജനങ്ങളുമായി ആശയവിനിമയം ചെയ്ത ശേഷമാണ് ക്ലബ്ബ് രക്ഷാധികാരി പി.കെ.പ്രേമരാജന്‍, പ്രസിഡണ്ട് എ.പ്രേമന്, വൈസ് പ്രസിഡണ്ട് സി.എം.അശോക് കുമാര്‍, സെക്രട്ടറി എം.പി.കൃഷ്ണദാസ് എന്നിവര്‍ നിവേദനം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: