കണ്ണൂര്‍: ഹിന്ദി അധ്യാപകരെ ദ്രോഹിക്കുന്ന തരത്തിലുള്ള കേരള സര്‍ക്കാര്‍ ഉത്തരവും മേളകളില്‍ ഹിന്ദി കലോത്സവം നടത്തണമെന്ന ദീര്‍ഘകാലമായി രാഷ്ട്രഭാഷാവേദി ഉന്നയിക്കുന്ന ആവശ്യം അനുവദിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കലാമേളകള്‍ ബഹിഷ്കരിക്കുമെന്ന് രാഷ്ട്രഭാഷാവേദി അറിയിച്ചു. യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ.എം.സോമനാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.പത്മനാഭ വാര്യര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: