കണ്ണൂര്‍: കേരളത്തിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററിതലത്തില് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഹിന്ദിയില്‍ രചനകള്‍ ക്ഷണിച്ചു. കേരള ഹിന്ദി സാഹിത്യ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്ന ബാലദീപക് എന്ന മാസികയിലേക്കാണ് സൃഷ്ടികള്‍. കഥ, കവിത, യാത്രാവിവരണം, അനുസ്മരണം, ഓര്‍മ്മക്കുറിപ്പ്, ലേഖനം എന്നിവ അയക്കാവുന്നതാണ്. പേപ്പറിന്റെ ഒരു വശത്ത് മാത്രമേ എഴുതാവൂ. സൃഷ്ടികള്‍ ഇ.പത്മനാഭ വാര്യര്‍, കാര്യദര്‍ശി, ഹിന്ദി സാഹിത്യമഞ്ച്, കോഴിക്കോട് സര്‍വ്വകലാശാലാ കാംപസ് മോഡല്‍ സ്കൂള്‍, രാമനാട്ടുകര, പിന്-673635 എന്ന വിലാസത്തില്‍ ഡിസംബര്‍ 25 നകം ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: