കോട്ടയം: എരുമേലി വിമാനത്താവളത്തിന് ബിജെപി എതിരാണെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു. വിമാനത്താവളത്തിന് വേണ്ടി ബിജെപി ജില്ലാ കമ്മിറ്റി പ്രമേയം പാസ്സാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
സ്വയം പ്രഖ്യാപിത ബിഷപ്പ് കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് അവിടെ വിമാനത്താവളം യഥാര്ത്ഥ്യമാക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാരിനു മുന്നില്‍ രാജമാണിക്യം കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയാണെന്ന് പറയുന്നു. അതുകൊണ്ട് ആ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെ വിമാനത്താവളം നിര്‍മ്മിക്കണം.
രാജമാണിക്യം കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനു പകരം യോഹന്നാന്റെ ആവശ്യം അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും. വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലം ഏതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
വിമാനത്താവളം അവിടെത്തന്നെ വരണമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ നിക്ഷിപ്ത താല്പര്യങ്ങള് സംരംക്ഷിക്കുന്നതിനും രാഷ്ട്രീയ ലാക്കോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: