കാഞ്ഞിരപ്പള്ളി: പണം കടമെടുത്ത വീട്ടമ്മമാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി. ചിറക്കടവ് സ്വദേശിനികളായ വീട്ടമ്മമാര്‍ക്കെതിരെയാണ് ബ്ലേഡ് മാഫിയയുടെ ഭീഷണി.
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്ത പണം തിരികെ അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് ഭീക്ഷണിപ്പെടുത്തി പണം വാങ്ങാന്‍ മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ വീടുകളിലെത്തുന്നത്. കറുകച്ചാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും വീട്ടമ്മമാര്‍ പണം വാങ്ങിയിരുന്നു. ഇരുപതിനായിരം രൂപ എടുത്ത ഇവര്‍ ആഴ്ചയില്‍ 330 രൂപ വീതമാണ് അടച്ചുകൊണ്ടിരുന്നത്. കൂലിപ്പണിക്കാരായ ഇവര്‍ക്ക് ജോലി ഇല്ലാത്തതിനെ തുടര്‍ന്ന് വരുമാനം മുടങ്ങി. ഇതുമൂലമാണ് തവണ മുടങ്ങിയത്. രണ്ടാഴ്ചത്തെ തവണ മാത്രമെ ഇത് വരെ മുടങ്ങിയിട്ടുള്ളുവെന്നും പണം തിരികെയടക്കാന്‍ സാവകാശം ആവശ്യപ്പെട്ടതോടെയാണ് ഭീഷണിയുമായി സ്ഥാപത്തിലെ ജീവനക്കാര്‍ എത്തിയതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു.
പണം തന്നില്ലെങ്കില്‍ നവമാധ്യമങ്ങളില്‍ കൂടി ഫോട്ടോ പ്രചരിപ്പിക്കുമെന്ന തരത്തിലുള്ള ഭീഷണികളാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം മൈക്രോ ഫിന്സിലെ ജീവനക്കാര്‍ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ പറഞ്ഞയച്ചത്. പ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ഭീതിയോടെ കഴിയേണ്ട അവസ്ഥയാണുള്ളതെന്നും വീട്ടമ്മമാര്‍ പറഞ്ഞു.
മൈക്രോ ഫിനാന്‍സുകളെ നിയന്ത്രിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും എന്‍.ജയരാജ് എം എല്‍എ അറിയിച്ചു. കാഞ്ഞിരപ്പള്ളി പൊന്‍കുന്നം കേന്ദ്രമായി നിരവധി മൈക്രോ ഫിനാന്‍സ് സ്ഥാപങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും. സ്ത്രീകളുടെ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ഇത്തരം സ്ഥാപനങ്ങള്‍ പണം കടം നല്‍കുന്നത്. ഇത്തരം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എന്‍.ജയരാജ് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: