ഇംതിയാസ് അലി നാണയങ്ങളുമായി
ന്യൂദല്‍ഹി: നോട്ട് മാറാന്‍ എത്തിയ ഇംതിയാസ് അലിക്ക് ലഭിച്ചത് 10 രൂപയുടെ നാണയങ്ങള്‍. അതും 20,000 രൂപയുടെ. 15 കിലോ നാണയം എണ്ണി മടുത്തു അലി.
തനിക്ക് അത്യാവശ്യമുള്ളതിനാല്‍ ചില്ലറ വേണമെന്നു പറഞ്ഞാണ് പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥനായ അലി ജസോലയിലെ ജാമിയ സഹകരണ ബാങ്കിനെ സമീപിച്ചത്.
അവിടെ നാലു മണിക്കൂറിലേറെ ബാങ്ക് അധികൃതരുമായി വാക്ക് തര്‍ക്കം നടത്തിയാണ് വലിയ നോട്ടുകള്‍ മാറിയത്. 10 രൂപ നാണയം മതിയോയെന്ന് ബാങ്ക് അധികൃതര്‍ ഇംതിയാസിനോട് ചോദിച്ചു.
മതിയെന്നു പറഞ്ഞു പതിനഞ്ചു മിനിറ്റിനകം ലഭിച്ചു പത്തു രൂപയുടെ പതിനഞ്ചു കിലോ നാണയങ്ങള്‍. അതും നിരവധി കിഴികളായി.
















