അമ്പലപ്പുഴ: കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പും അമ്പലപ്പുഴയിലെ സ്വര്‍ണ്ണാഭരണ ശാലയില്‍ നടന്ന റെയ്ഡ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം. കള്ളപ്പണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. രണ്ടുദിവസം അടച്ചിട്ട സ്ഥാപനം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വീണ്ടും തുറന്നു. വ്യാജ സ്വര്‍ണ്ണമാണ് ഇവിടെ വില്ക്കുന്നതെന്ന് സ്വര്‍ണ്ണം വാങ്ങിയവര്‍ പറയുന്നു. ഇതുസംബന്ധിച്ച് പലരും സ്ഥാപനത്തിലെത്തി വാക്കേറ്റം വരെ നടത്തി. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒതുക്കിത്തീര്‍ക്കാന്‍ വ്യാപാരി വ്യവസായി നേതാക്കളെയും നിയോഗിച്ചതായി പറയുന്നു. വിവരങ്ങളുടെ യാഥാര്‍ത്ഥ്യം അറിയാന്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിക്കാനൊരുങ്ങുകയാണ് ചില സംഘടനകള്‍.















