മുംബൈ : ആയിരം, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നായ സിദ്ധിവിനായക ക്ഷേത്രത്തിലെ വരുമാനം 50 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിച്ച നവംബര്‍ ഏഴുമുതല്‍ 15 വരെ 35 മുതല്‍ 40 ലക്ഷം രൂപയാണ് സംഭാവനയായി ക്ഷേത്രത്തിന് ലഭിച്ചത്.
നോട്ടുകള്‍ റദ്ദാക്കുന്നതായി അറിയിപ്പ് വന്നതോടെ ഭക്തര്‍ പഴയ നോട്ടുകള്‍ ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയെന്നും ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ നരേന്ദ്ര റെനെ അറിയിച്ചു. ഭണ്ഡാരപ്പെട്ടികളില്‍ നിന്നുമാത്രം ഇതുവരെ 60 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റ് ബുധനാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച പണം എണ്ണല്‍ വൈകീട്ട് ആറിനാണ് അവസാനിച്ചത്. ഇത്തരത്തില്‍ 2.75 ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തിട്ടുണ്ട്.
അതേസമയം പുതിയതായി പുറത്തിറങ്ങിയ 2000ന്റെ 90 നോട്ടുകളും സംഭാവനയായി ലഭിച്ചിട്ടുണ്ട്. മതസ്ഥാപനങ്ങളിലെ ഭണ്ഡാരങ്ങളും മറ്റും എണ്ണിത്തിട്ടപ്പെടുത്തി പഴയ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
















