ന്യൂദല്‍ഹി: ആയിരത്തിന്റെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അസാധുവായ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കുന്നതിനുള്ള പരിധി 4500 രൂപയില്‍ നിന്ന് 2000 ആയി കുറച്ചത് ദുരുപയോഗം ഒഴിവാക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ രണ്ടര ലക്ഷം എടിഎമ്മുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണ്. വ്യാഴാഴ്‌ച്ച മാത്രം 22,500 എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ കൈകാര്യം ചെയ്യാവുന്ന രീതിയില്‍ പ്രവര്‍ത്തന സജ്ഞമാക്കിയിട്ടുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന വ്യവസ്ഥ സാധാരണകാര്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ധനമന്ത്രി പഴയ നോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതിയില്ലെന്നും വ്യക്തമാക്കി. അതേസമയം 24 വരെ പിന്‍വലിച്ച നോട്ടുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപയോഗിക്കാം.
കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്.
















