ന്യൂദല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ട സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദല്‍ഹി വഴിയുള്ള ഹൈദരാബാദ്-ഷിക്കാഗോ വിമാനത്തിലെ യാത്രികനാണ് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് ഒരു യാത്രികന്‍ വിമാനത്തില്‍ നിന്ന് തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ ചത്ത പാറ്റയെ ലഭിച്ചതിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ എയര്‍ഇന്ത്യ ഖേദം രേഖപ്പെടുത്തിയിരുന്നു.
നടപടിയെന്നോണം സംഭവം ഗൗരവമായി എടുക്കുന്നുവെന്നും ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്നും എയര്‍ ഇന്ത്യ സീനിയര്‍ മാനേജര്‍ ധഞ്ജയ് കുമാര്‍ പറഞ്ഞു.
















