സാഗർ: മധ്യപ്രദേശിലെ സാഗറിൽ മിലിട്ടറി പോലീസ് ഉദ്യോഗസ്ഥനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ യുആർ ഗോപലാണ് തലയ്‌ക്ക് വെടിയേറ്റ് മിലിട്ടറി കന്റോൺമെന്റ് കെട്ടിടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഇൻസാസ് റൈഫിൾ ഉപയോഗിച്ച് തലയ്‌ക്ക് സ്വയം വെടിവച്ചതാകാനാണ് സാധ്യതയെന്ന് സാഗറിലെ പോലീസ് സൂപ്രണ്ട് സച്ചിൻ അതുൽക്കർ അറിയിച്ചു. വെടിയുതിർത്ത തോക്ക് മൃതദേഹത്തിന്റെ സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുകൊടുത്തു.
ആർമി കന്റോൺമെന്റ് ഏരിയയിൽ കുടുംബത്തോടൊപ്പമാണ് ഗോപാൽ താമസിച്ചിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















