കണ്ണൂര്‍: പഴയ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നതിലും സ്വീകരിക്കുന്നതിലും പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് വിലക്കു വന്നപ്പോള്‍ സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്ക് പുത്തനുണര്‍വ്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന സഹകരണ അര്‍ബന്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങാനും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനും കൂടുതല്‍ ഇടപാടുകാരെത്തുകയാണ്. ജില്ലാ ബാങ്കുകളിലും മറ്റു സഹകരണ ബാങ്കുകളിലും ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും പുതിയ പരിഷ്‌കാരങ്ങള്‍ ബാധിച്ചപ്പോള്‍ പ്രതിസന്ധിയില്ലാതെ കൂടുതല്‍ സുഗമമായി മുന്നോട്ടു പോകാനുള്ള സാഹചര്യമാണ് അര്‍ബന്‍ ബാങ്കുകളെ സംബന്ധിച്ച് ഉണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുകയും ചെയ്യുന്നതെന്ന് കണ്ണൂര്‍ സഹകരണ അര്‍ബാന്‍ ബാങ്ക് ചെയര്‍മാന്‍ കെ.പ്രമോദ് പറഞ്ഞു. ഇടപാടുകാരുടെ തിരക്ക് കണക്കിലെടുത്ത് അര്‍ബന്‍ ബാങ്കില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് സംവിധാനമടക്കം ആരംഭിച്ചതായും പ്രമോദ് പറഞ്ഞു. നിലവില്‍ അക്കൗണ്ടില്ലാത്ത വ്യക്തികള്‍ക്ക് പുതുതായി അക്കൗണ്ടാരംഭിച്ച് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാവുന്നതാണ്. കെവൈസി മാര്‍ഗനിര്‍ദ്ദേശങ്ങളും ആദായ നികുതി വകുപ്പിന്റെ വ്യവസ്ഥകളുമെല്ലാം പാലിച്ചാണ് പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത്. പണത്തിന്റെ ലഭ്യതയ്‌ക്കനുസരിച്ച് പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നുണ്ട്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരം നിലവില്‍ ഓരോ ആഴ്ചയും 24,000 രൂപ അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാന്‍ സാധിക്കും. എടിഎമ്മുകളില്‍ നിന്ന് 2500 രൂപയും പിന്‍വലിക്കാം. പണം നിക്ഷ്പിക്കുന്നതിനും പിന്‍വലിക്കുന്നതിനും എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് സൗകര്യവും കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്കില്‍ ലഭ്യമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. കണ്ണൂര്‍ ബാങ്ക് റോഡിലെ സിറ്റി സെന്റര്‍ പ്ലാസയിലെ മെയിന്‍ ബ്രാഞ്ചിലും യാത്രിനിവാസിനടുത്തുള്ള സിറ്റി ബ്രാഞ്ചിലും ചെട്ടിപ്പീടികയിലെ പൊടിക്കുണ്ട് ബ്രാഞ്ചിലും കുഞ്ഞിപ്പള്ളിയിലെ പ്രഭാത, സായാഹ്ന ശാഖകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനത്തിനായി അവധി ദിവസങ്ങളിലും അധികസമയവും ജീവനക്കാര്‍ ആത്മാര്‍ത്ഥതയോടെ രംഗത്തുള്ളതും ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ്.
















