വിശാഖപട്ടണം: നോട്ട് പിൻവലിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്‌ലിയുടെ പൂർണ്ണ പിന്തുണ. വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന അവസരത്തിലാണ് കോഹ്‌ലി തന്റെ പിന്തുണ അറിയിച്ചത്.
ഭാരതത്തിലെ എല്ലാവരെയും പോലെ തനിക്കും പ്രയാസമനുഭവപ്പെട്ടെങ്കിലും ഭാരതത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച നീക്കമായിട്ടാണ് സർക്കാരിന്റെ ഈ തീരുമാനത്തെ നോക്കിക്കാണുന്നതെന്നാണ്കോഹ്‌ലി അഭിപ്രായപ്പെട്ടത്.
നേരത്തെ 500, 1000 നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തെ അഭിന്ദിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റം താരം വിരേന്ദര്‍ സെവാഗും, ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും നേരത്തെ രംഗത്തെത്തിയിരുന്നു.
















