ന്യൂദല്‍ഹി: ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പരസ്യങ്ങള്‍ സുപ്രീംകോടതി വിലക്കി. പരസ്യങ്ങള്‍ 36 മണിക്കൂറിനകം നീക്കാന്‍ ഗൂഗിള്‍, യാഹൂ അടക്കമുള്ള സെര്‍ച്ച് എഞ്ചിനുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ നോഡല്‍ ഏജന്‍സിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.
















