ന്യൂദല്‍ഹി: വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെ എയിംസില്‍ പ്രവേശിപ്പിച്ചു.
സുഷ്മയുടെ ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ലെന്നും കുറച്ച് ദിവസത്തേയ്‌ക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ട്വീറ്റിലൂടെ സുഷമ സ്വരാജ് തന്നെയാണ് തന്റെ രോഗ വിവരം അറിയിച്ചത്.
വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് താന്‍ എയിംസില്‍ ചികിത്സയിലാണ്. നിലവില്‍ ഡയാലിസിസ് നടത്തി വരുന്ന താന്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കുള്ള ടെസ്റ്റുകള്‍ നടത്തി വരികയാണെന്നും ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിക്കുമെന്നും സുഷമ ട്വീറ്റില്‍ കുറിച്ചു.
I am in AIIMS because of kidney failure. Presently, I am on dialysis. I am undergoing tests for a Kidney transplant. Lord Krishna will bless
— Sushma Swaraj (@SushmaSwaraj) November 16, 2016
നവംബര്‍ ഏഴിനാണ് സുഷമയെ ഏയിംസില്‍ പ്രവേശിപ്പിച്ചത്. 20 വര്‍ഷത്തോളമായി പ്രമേഹ രോഗത്തിന് ചികിത്സ നടത്തിവരുന്ന സുഷമയുടെ ആരോഗ്യ നില ഡോക്ടര്‍മാരുടെ ഒരു സംഘം നിരീക്ഷിച്ചു വരികയാണ്. നുമോണിയയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും മൂലം ഏപ്രില്‍ മാസത്തിലും സുഷമ എയിംസില്‍ ചികിത്സ തേടിയിരുന്നു.
















