അഹമ്മദാബാദ്: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ പണത്തിനായി ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവില്‍ പ്രധാനമന്ത്രിയുടെ അമ്മയും.
95 വയസുള്ള ഹിര ബെന്‍ ഗാന്ധിനഗറിലെ ബാങ്കിലെത്തി വരി നിന്നാണ് 4500 രൂപയുമായി മടങ്ങിയത്. രാവിലെ കുടുംബാംഗങ്ങളുടെ ഒപ്പം പ്രധാനമന്ത്രിയുടെ അമ്മ ഗാന്ധിനഗറിലെ ബാങ്കിലെത്തി. വീല്‍ചെയറിലാണ് 95 വയസ് പ്രായമായ ഹിരാ ബെന്‍ വന്നത്.
ആവശ്യമായ രേഖകള്‍ പൂരിപ്പിച്ച് വരിനിന്ന് അവര്‍ 500 രൂപയുടെ പഴയനോട്ടുകള്‍ മാറ്റിവാങ്ങി. 4500 രൂപയാണ് മോദിയുടെ അമ്മ ബാങ്കില്‍ നിന്നും മാറ്റിയെടുത്തത്. തനിക്ക് കിട്ടിയ പുതിയ 2000ത്തിന്റെ നോട്ട് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു.
















