ന്യൂദല്‍ഹി: ഐഐടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്‌ട്ര റാങ്കിങ്ങില്‍ മുന്നേറുന്നതിനും കേന്ദ്ര മാനവവിഭവ ശേഷി തയ്യാറാക്കിയ പ്രൊജക്ട് വിശ്വജിത്തിന് 22,000 കോടി ചെവല് വരുമെന്ന് കണക്ക്.
2018ല്‍ ആദ്യ നൂറിലും 2020ല്‍ അമ്പതിനുള്ളിലും റാങ്ക് നേടുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. ഗവേഷണം, അടിസ്ഥാന സൗകര്യവികസനം, ഫാക്കല്‍റ്റി എന്നിവ വികസിപ്പിക്കുന്നതിന് ഏഴ് ഐഐടികളിലെ ഡയറക്ടര്‍മാരും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ചാണ് ഇത്രയും തുക ആവശ്യമായി വരുമെന്ന് കണക്കാക്കിയത്. ഐഐടി ഖരക്പൂര്‍ 3,700 കോടിയും ഐഐടി റൂര്‍ക്കി 5,550 കോടിയുമാണ് ആവശ്യപ്പെട്ടത്.
പണം സ്വരൂപിക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആരായുന്നുണ്ട്. പദ്ധതിക്ക് കഴിഞ്ഞ ആഗസ്തില്‍ ഐഐടി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
















