മുംബൈ: ഷീനബോറ വധക്കേസില്‍ പതിനൊന്നാം സാക്ഷിയെക്കുറിച്ച് വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ബോംബൈ ഹൈക്കോടതി സിബിഐയോട് ആരാഞ്ഞു. ഇതേക്കുറിച്ച് വ്യാഴാഴ്ച വിശദമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ പീറ്റര്‍ മുഖര്‍ജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിചാരണ തുടങ്ങും മുമ്പ് 11ാം സാക്ഷിയുടെ പ്രസ്താവന തങ്ങള്‍ക്ക് കൈമാറിയിരുന്നില്ലെന്നും പീറ്റര്‍ മുഖര്‍ജി ആരോപിക്കുന്നു. ഇതൊരു രഹസ്യ രേഖയാണെന്നാണ് സിബിഐ മറുപടി നല്‍കിയത്. എല്ലാ തെളിവുകളും കൊണ്ടുവരാതെ വാദമുഖമുയര്‍ത്താന്‍ കഴിയില്ലെന്നാണ് മുഖര്‍ജിയുടെ നിലപാട്.
ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയും അവരുടെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയും ഡ്രൈവറും മറ്റൊരാളുമാണ് ഷീന ബോറ വധക്കേസിലെ പ്രതികള്‍.
ഇതിനിടെ സിബിഐ പ്രത്യേക കോടതിയില്‍ ഷീനാ ബോറ കേസിന്റെ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഹൈക്കോടതി നടപടി പൂര്‍ത്തിയാക്കാതെ തങ്ങള്‍ക്ക് വാദം തുടങ്ങാനാകില്ലെന്ന് സിബിഐ, പ്രത്യേക കോടതിയില്‍ വ്യക്തമാക്കി.
















