ആതിഥേയ താരം വി. രേവതി മീറ്റിലെ ഏക ട്രിപ്പിള്‍ സ്വര്‍ണത്തിന് അവകാശി.അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് രേവതി ട്രിപ്പിള്‍ തികച്ചത്. കഴിഞ്ഞ ദിവസം 100 മീറ്ററില്‍ സ്വര്‍ണം നേടി വേഗതയേറിയ താരമായി മാറിയ രേവതി 4-100 മീറ്റര്‍ റിലേയിലും തമിഴ്‌നാടിനെ സ്വര്‍ണ്ണത്തിലേക്ക് നയിച്ചിരുന്നു.
രേവതിയുടെ നേട്ടം ആരെയും അതിശയിപ്പിക്കുന്നതാണ്. 15 മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് താരം ട്രാക്കിലെത്തിയത്. തുടര്‍ന്നിങ്ങോട്ട് മത്സരിച്ച ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം പൊന്നണിഞ്ഞു. അച്ഛനും അമ്മയും നന്നേ ചെറുപ്പത്തിലേ നഷ്ടമായ രേവതി മുത്തശ്ശിയുടെ കൂടെയാണ് താമസിക്കുന്നത്. ഒപ്പം പട്ടിണിയും പരിവട്ടവും.
എഴുപതു വയസിലേറെ പ്രായമുള്ള മുത്തശ്ശി കൂലി പണി ചെയ്തു കിട്ടുന്ന തുശ്ച വരുമാനത്തിലാണ് രേവതിയുടെയും അനുജത്തി രേഖയുടെയും ഇപ്പോഴത്തെ ജീവിതം.
















