Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

 പ്രമേഹത്തിനെതിരെ ബോധവല്‍ക്കരണവുമായി കൂട്ടനടത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 09:29 pm IST
in Kannur

കണ്ണൂര്‍: ലോക പ്രമേഹത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ പഞ്ചായത്ത്, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഡയബറ്റിക് വാക്കും ട്രെയിനേഴ്‌സ് ട്രെയിനിംഗും പി.കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. പ്രമേഹത്തിനെതിരായ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേരള ഡയബെറ്റിക് പ്രിവന്‍ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച് പഴയ ബസ് സ്റ്റാന്റ് വഴി ജില്ലാ പഞ്ചായത്ത് പരിസരത്ത് സമാപിച്ച കൂട്ടനടത്തത്തിന് പി.കെ.ശ്രീമതി എംപി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അടുത്തകാലം വരെ ചെറിയവിഭാഗം ആളുകളില്‍ മാത്രം കാണപ്പെട്ടിരുന്ന പ്രമേഹം ഇന്ന് കൊച്ചുകുട്ടികളില്‍പ്പോലും വ്യാപകമായെന്നും ജീവിതശൈലീരോഗങ്ങള്‍ തടയാന്‍ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും എംപി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രമേഹരോഗ തലസ്ഥാനമായി കേരളം മാറിയ സാഹചര്യത്തില്‍ നിലവിലെ ജീവിതശൈലി ഉടച്ചുവാര്‍ക്കാന്‍ ഓരോരുത്തരും തയ്യാറാവണം. ടിവിയും മൊബൈലും വീഡിയോ ഗെയിമുമായി വീടിനുള്ളില്‍ ചടഞ്ഞുകൂടുന്നത് ഒഴിവാക്കി കായികാധ്വാനത്തിന് കുട്ടികളെ പ്രോല്‍സാഹിപ്പിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ പുതിയ ക്രമീകരണങ്ങള്‍ക്ക് ഓരോരുത്തരും തയ്യാറാവണം. പ്രമേഹരോഗം കാഴ്ചശക്തി നഷ്ടപ്പെടുത്തുകയും വൃക്കകള്‍ തകരാറിലാക്കുകയും ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇതുവരെ കാത്തിരിക്കാതെ ആവശ്യമായ ചികില്‍സയും പ്രതിരോധ പ്രവര്‍ത്തനവും വഴി രോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ ബോധവല്‍ക്കരണമില്ലാത്തതാണ് വലിയ ദുരന്തത്തിലേക്ക് നാട് കൂപ്പുകുത്താന്‍ കാരണം. ഇത് തടയാന്‍ ജില്ലാ പഞ്ചായത്ത് ശക്തമായ പ്രവര്‍ത്തനത്തിന് രൂപം നല്‍കിയതായും അവര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി.ലതീഷ്, കേരള ഡയബെറ്റിക് പ്രിവന്‍ഷന്‍ പ്രോഗ്രാം പ്രൊജക്ട് മാനേജര്‍ ഡോ.ബി സജിത, ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓഡിനേറ്റര്‍ എന്‍.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കൊല്ലം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് പ്രമേഹ പ്രതിരോധ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലെയും 40 വീതം തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രമേഹരോഗ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികില്‍സ തുടങ്ങിയകാര്യങ്ങളില്‍ ശിവകുമാര്‍, ഡോ.മീര സുരേഷ് എന്നിവര്‍ പരിശീലനം നല്‍കി. പരിശീലനം ലഭിച്ചവര്‍ ജില്ലയിലെ 5000 വീതം ലീഡര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഇവരാണ് അയല്‍ക്കൂട്ടങ്ങളില്‍ പ്രമേഹ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.