തോട്ടപ്പള്ളി: തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എടുക്കാനുള്ള ഐആര്‍ഇ നീക്കം ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘം ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.സി. കാര്ത്തികേയന് ആവശ്യപ്പെട്ടു. നിലവില്‍ ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം നടപ്പാക്കാതെ കരിമണല്‍ എടുത്തേ പറ്റൂവെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ല. തോട്ടപ്പള്ളി തുറമുഖപ്രദേശത്തെ സംഘര്‍ഷഭൂമിയാക്കി ഹാര്‍ബര്‍ വികസനത്തെ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് നടത്തുന്ന നീക്കം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പിന്തുടര്‍ന്ന നയമാണെന്നും കാര്ത്തികേയന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: