വടകര : കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി മടപ്പള്ളി ജി.വി.എച്ച്.എസ്.എസില്‍ നടക്കുന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കും. സി.കെ നാണു എം.എല്‍.എ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
മേളയുടെ ഭാഗമായുള്ള വൊക്കേഷണല്‍ എക്സ്പോയും ഇന്ന് ആരംഭിക്കും. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 15000 വിദ്യാര്‍ത്ഥികളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
വേദിയില്‍ ഇന്ന്
മടപ്പള്ളി ഗവ.ജി.വി.എച്ച്.എസ്.എസ്-സയന്‍സ് മേള(എച്ച്.എസ്, യു.പി)
ഗണിത ശാസ്ത്രമേള(യു.പി, എച്ച്.എസ്.എസ്)
ഐ.ടി മേള
പ്രൊജക്ട്, മലയാളം ടൈപ്പിംഗ്, വെബ് പേജ് ഡിസൈനിംഗ്(യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: