കോഴിക്കോട്: നൂറ് രൂപ മുതല്‍ ആയിരം രൂപവരെയുള്ള അപൂര്‍വ ഇനം പൂച്ചെടികള്‍ ഇന്ന് അമ്പത് രൂപക്ക് സ്വന്തമാക്കാം. വൈകീട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടിലാണ് ഈ സൗകര്യം.
സംസ്ഥാനത്തെ പുഷ്പ, ചക്ക കൃഷിയും അവയുടെ വിപണന സാധ്യതകളും പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫഌവര്‍ഷോയുടെ സമാപനത്തോടനുബന്ധിച്ചാണ് സൗകര്യം ഒരുക്കുന്നത്. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പൂക്കള്‍ക്ക് പുറമെ രാജ്യത്തിന് അകത്തും പുറത്തുമുള്ള അപൂര്‍വ്വയിനം പുഷ്പങ്ങളാണ് മേളയില്‍ ഒരുക്കിയിരുന്നത്. തായ്ലാന്റ്, ഓസ്ട്രേലിയ, ബ്രസീല്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പങ്ങള്‍ മേളയെ ശ്രദ്ധേയമാക്കുന്നു. മണ്ണാശ്ശേരില്‍ അഗ്രിക്കള്‍ച്ചറല്‍ ഫാം, മണ്ണൂത്തി അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി, ഇപാക് (എക്സിബിഷന് പാര്‍ട്ടിസിപ്പന്റ് അസോസിയേഷന് ഓഫ് കേരള) എന്നിവയുടെ നേതൃത്വത്തിലാണ് ഫഌവര്‍ഷോ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: