കൊച്ചി: സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ച മഹാരാജാസ് കോളേജില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കോളേജിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ രൂപരേഖ അടങ്ങിയ മിഷന്‍ ഓഫ് പ്രൊജക്ട് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കെട്ടിടങ്ങളും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ആര്‍ക്കും എപ്പോള്‍ വേണമെങ്കില്‍ നടത്താം. എന്നാല്‍ അതുകൊണ്ടു മാത്രം വിദ്യാഭ്യാസ നിലവാരം ഉയരില്ല. മികച്ച ്അധ്യയനം തന്നെയാണ് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗം. അതിനായി അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൂര്‍വ വിദ്യാര്‍ത്ഥികളുടെ സേവനം കോളേജിനായി നേടിയെടുക്കണം. അവര്‍ കോളേജിലെ നിലവിലുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധികൃതര്‍ സാഹചര്യമൊരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥികളുടെ ജീവിതാനുഭവങ്ങള്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശമാകും. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം എളുപ്പത്തില്‍ മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിനുള്ള വഴിയാണിത്.
കോളേജിലെ ധനതത്വശാസ്ത്ര വകുപ്പില്‍ റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കാന്‍ താന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.പത്തു വര്‍ഷത്തിനുള്ളില്‍ മഹാരാജാസ് കോളേജില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍.എന്‍. ബീന, കോളേജ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി.വി. ഫ്രാന്‍സി, കോളേജ് വികസന സമിതി അംഗം സിഐസിസി ജയചന്ദ്രന്‍, ഡോ. എന്‍. രമാകാന്തന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍, അക്കാദമിക് കോ ഓഡിനേറ്റര്‍ ലിയാഖത്ത് അലി എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി സംഗമമായ മഹാരാജകീയത്തിന്റെ ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.കൊച്ചി: സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ച മഹാരാജാസ് കോളേജില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കോളേജിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ രൂപരേഖ അടങ്ങിയ മിഷന്‍ ഓഫ് പ്രൊജക്ട് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കെട്ടിടങ്ങളും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ആര്‍ക്കും എപ്പോള്‍ വേണമെങ്കില്‍ നടത്താം. എന്നാല്‍ അതുകൊണ്ടു മാത്രം വിദ്യാഭ്യാസ നിലവാരം ഉയരില്ല. മികച്ച ്അധ്യയനം തന്നെയാണ് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗം. അതിനായി അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൂര്‍വ വിദ്യാര്‍ത്ഥികളുടെ സേവനം കോളേജിനായി നേടിയെടുക്കണം. അവര്‍ കോളേജിലെ നിലവിലുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധികൃതര്‍ സാഹചര്യമൊരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥികളുടെ ജീവിതാനുഭവങ്ങള്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശമാകും. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം എളുപ്പത്തില്‍ മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിനുള്ള വഴിയാണിത്.
കോളേജിലെ ധനതത്വശാസ്ത്ര വകുപ്പില്‍ റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കാന്‍ താന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.പത്തു വര്‍ഷത്തിനുള്ളില്‍ മഹാരാജാസ് കോളേജില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍.എന്‍. ബീന, കോളേജ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി.വി. ഫ്രാന്‍സി, കോളേജ് വികസന സമിതി അംഗം സിഐസിസി ജയചന്ദ്രന്‍, ഡോ. എന്‍. രമാകാന്തന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍, അക്കാദമിക് കോ ഓഡിനേറ്റര്‍ ലിയാഖത്ത് അലി എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി സംഗമമായ മഹാരാജകീയത്തിന്റെ ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.