Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളം മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 10:53 pm IST
in Sports

അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ തോമസ് മാത്യു സ്വര്‍ണത്തിലേക്ക്‌

കോയമ്പത്തൂര്‍: ആദ്യ ദിനങ്ങളില്‍ കിതച്ചും പിന്നീട് കുതിച്ചും ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ നാലാം ദിനം കേരളം മുന്നില്‍. 400 മീറ്റര്‍ ഹര്‍ഡില്‍സ്, മെഡ്‌ലെ റിലേ, 4-100 മീറ്റര്‍ റിലേ എന്നിവയിലെ മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനത്തെത്തിച്ചത്. 16 സ്വര്‍ണം, 11 വെള്ളി, 17 വെങ്കലമടക്കം 330 പോയിന്റ്. ഇന്നലെ മാത്രം എട്ട് സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം നേടി. രണ്ടാം സ്ഥാനത്തുള്ള ഹരിയാനക്ക് 324 പോയിന്റ്. 308 പോയിന്റുമായി ആതിഥേയരായ തമിഴ്‌നാട് മൂന്നാമത്.

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പി, ഈ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എസ്. അര്‍ഷിത, അണ്ടര്‍ 20 വനിതകളുടെ ഹൈജമ്പില്‍ ലിബിയ ഷാജി, അണ്ടര്‍ 20 വനിതകളുടെ ഹെപ്റ്റാത്തലണില്‍ അലീന വിന്‍സെന്റ്, അണ്ടര്‍ 20 പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തോമസ് മാത്യു, അണ്ടര്‍ 16 ആണ്‍-പെണ്‍ മെഡ്‌ലെ റിലേ ടീം, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ ടീം എന്നിവരാണ് പൊന്നണിഞ്ഞത്.

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ 5.82 മീറ്റര്‍ ചാടി ആല്‍ഫി ലൂക്കോസ്, 4-100 മീറ്റര്‍ റിലേ ടീം എന്നിവര്‍ക്ക് വെള്ളി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കെ.യു. ജെസാന്‍, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എന്‍.എസ്. അക്ഷയ്, ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ അനില വേണു, പെണ്‍കുട്ടികളുടെ 1000 മീറ്റര്‍ മെഡ്‌ലെ റിലേ ടീം വെങ്കലം നേടി.

ഇന്നലെ പിറന്നത് മൂന്ന് മീറ്റ് റെക്കോഡുകള്‍. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പി, അണ്ടര്‍ 20 പെണ്‍കുട്ടികളുെട 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്‌നാടിന്റെ എം. ലോഗനായകി, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കര്‍ണാടകയുടെ മേഘന ദേവാംഗ എന്നിവര്‍ മീറ്റ് റെക്കോഡിന് ഉടമകള്‍.

റെക്കോഡ് മികവില്‍ അനുമോള്‍

നാലാം ദിനം കേരളത്തിന്റെ തുടക്കം സ്വര്‍ണത്തിലൂടെ, അതും മീറ്റ് റെക്കോഡിലൂടെ. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അനുമോള്‍ തമ്പിയാണ് മീറ്റ് റെക്കോഡോടെ പൊന്നണിഞ്ഞത്(10:02.58). 2003-ല്‍ തമിഴ്‌നാടിന്റെ ബി. മഹേശ്വരി സ്ഥാപിച്ച 10:09.46 മിനിറ്റിന്റെ റെക്കോഡ് മറികടന്നു.

അനുമോള്‍

അനുമോള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ അസമിന്റെ സവിത പാല്‍ (10:02.65 മിനിറ്റ്) വെള്ളിയും തമിഴ്‌നാടിന്റെ കീര്‍ത്തിക. കെ വെങ്കലവും നേടി. തുടക്കം മുതല്‍ ഒരുമിച്ച് കുതിച്ച ഇരുവരും അവസാനിപ്പിച്ചതും ഒരേ സമയത്ത്. ഫോട്ടോഫിനിഷിലാണ് സവിതയെ അനുമോള്‍ പിന്തള്ളിയത്.

ഈയിനത്തില്‍ ദേശീയ റെക്കോഡും അനുമോളുടെ പേരില്‍. ഈവര്‍ഷമാദ്യം ദേശീയ യൂത്ത് മീറ്റില്‍ 10:00.22 മിനിറ്റില്‍ ഓടിയെത്തി അനുമോള്‍ മികച്ച സമയം കുറിച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ റെക്കോഡോടെ സ്വന്തമാക്കിയ 9:41 മിനിറ്റ് ഈ പതിനേഴു വയസുകാരിയുടെ മികച്ച പ്രകടനം. എറണാകുളം കോതമംഗലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നിരവധി ദേശീയ ജൂനിയര്‍, യൂത്ത് മീറ്റുകളില്‍ മെഡലുകള്‍ നേടിയിട്ടുള്ള അനുമോള്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ യൂത്ത് മീറ്റില്‍ വെങ്കലവും നേടി.

പിതാവിന്റെ സംരക്ഷണയിലല്ലാതെ വളര്‍ന്ന അനുമോളെ, അമ്മ ഷൈനി നാട്ടിലെ സ്‌കൂളില്‍ കഞ്ഞിവച്ചും, സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠിത്തം ഉപേക്ഷിച്ച് 17-ാം വയസില്‍ ടൈല്‍സ് പണിക്കിറങ്ങിയ ചേട്ടനും ചേര്‍ന്നാണ് വളര്‍ ത്തുന്നത്. ഇടുക്കി കമ്പിളിക്കണ്ടം പാറത്തോട് കളത്തില്‍ വീട്ടില്‍ ഷൈനിയാണ് അനുമോളുടെ അമ്മ. സഹോദരന്‍ ബേസില്‍. വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. വീടുവെച്ചുനല്‍കാമെന്ന് പഞ്ചായത്ത് ഉള്‍പ്പെടെ വാഗ്ദാനം ചെയ്‌തെങ്കിലും അതൊന്നും നടപ്പിലായില്ല.

മുന്നേറാന്‍ ഹര്‍ഡില്‍സും തുണച്ചു

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും. 18 വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലാണ് നേട്ടം.

അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ തോമസ് മാത്യു 53.89 സെക്കന്‍ഡില്‍ ഒന്നാമതെത്തി. എന്‍.എസ്. അക്ഷയ് വെങ്കലവും നേടി. പെണ്‍കുട്ടികളില്‍ എസ്. ഹര്‍ഷിത 1.03.77 സെക്കന്‍ഡില്‍ പൊന്നണിഞ്ഞു. അനില വേണു വെങ്കലം നേടി.

അതേസമയം, സീനിയര്‍ വിഭാഗത്തില്‍ ഉറച്ച രണ്ട് സ്വര്‍ണം കേരളത്തിന് നഷ്ടം. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ വി.കെ. വിസ്മയയും ആണ്‍കുട്ടികളില്‍ അനിലാഷ് ബാലനും ആദ്യ കടമ്പകളില്‍ തട്ടി വീണു. ഹീറ്റ്‌സില്‍ അനിലാഷ് ഏറ്റവും മികച്ച സമയം കുറിച്ചു.

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ലിബിയ ഷാജി 1.71 മീറ്റര്‍ ചാടി പൊന്നണിഞ്ഞു.

സീനിയര്‍ പെണ്‍കുട്ടികളുടെ ഹെപ്റ്റാത്തലണില്‍ 4303 പോയിന്റ് നേടി അലീന വിന്‍സെന്റ് സ്വര്‍ണം നേടി.

റിലേയില്‍ തിളങ്ങി

അണ്ടര്‍ 16, 18 വിഭാഗം മെഡ്‌ലെ റിലേയില്‍ കേരളത്തിന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും. അണ്ടര്‍ 16 ആണ്‍-പെണ്‍ വിഭാഗത്തിലായിരുന്നു സ്വര്‍ണനേട്ടം.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അരുണ്‍. എ.സി, അഭിനവ്. സി, റിതിന്‍ അലി. കെ, അഭിഷേക് മാത്യു എന്നിവരടങ്ങിയ ടീം 1:58.18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. ഹരിയാന വെള്ളിയും തമിഴ്‌നാട് വെങ്കലവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ റോയ്, അഞ്ജലി. പി.ഡി, സൂര്യമോള്‍. ടി, ആദിത്യ. കെ.ടി എന്നിവരാണ് 2 മിനിറ്റ് 16.08 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞത്.

എന്നാല്‍, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ മെഡ്‌ലേ റിലേയില്‍ കേരളത്തെ ബാറ്റണ്‍ ചതിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ വെങ്കലം കൊണ്ടു തൃപ്തിപ്പെട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യത്തെ ബാറ്റണ്‍ കൈമാറ്റത്തിലെ പിഴവിലാണ് തിരിച്ചടിയായത്.

മത്സരം പൂര്‍ത്തിയാക്കാതെ കേരള താരങ്ങള്‍ ട്രാക്കില്‍ നിന്നു തിരിച്ചു കയറി. പെണ്‍കുട്ടികളുടെ വിഭാഗത്തിലും ബാറ്റണ്‍ കൈമാറ്റം മികച്ചതാക്കാനായില്ല. ആദ്യ രണ്ട് ലാപ്പുകളിലും ഓടിയ മൃദുലയും നിഭയും സബിത സജുവും താരങ്ങള്‍ ഏറെ പിന്നിലായെങ്കിലും അവസാന 400 മീറ്ററില്‍ കുതിച്ച ലിനറ്റ് ജോര്‍ജ് കേരളത്തിന് വെങ്കലം സമ്മാനിച്ചു. അവസാന 100 മീറ്റര്‍ വരെ ലിനറ്റ് തമിഴ്‌നാട് താരത്തിനൊപ്പം പോരാടി. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്‌മ തിരിച്ചടിയായി,

സീനിയര്‍ ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ കേരളം പൊന്നണിഞ്ഞെങ്കിലും പെണ്‍കുട്ടികള്‍ വെള്ളി കൊണ്ട് തൃപ്തരായി.

തമിഴ്‌നാടിന്റെ വെല്ലുവിളി മറികന്നാണ് മുഹമ്മദ് സാദത്ത്, മുഹമ്മദ് അജ്മല്‍, അക്ഷയ്‌കുമാര്‍, പ്രണവ് കെ.എസ് എന്നിവരടങ്ങിയ ടീം 41.50 സെക്കന്‍ഡില്‍ പൊന്നണിഞ്ഞത്.  41.93 സെക്കന്‍ഡില്‍ തമിഴ്‌നാട് ഫിനിഷ് ലൈന്‍ കടന്നു. പെണ്‍കുട്ടികളുടെ റിലേയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെങ്കിലും അവസാന ലാപ്പില്‍ തമിഴ്‌നാട് താരം നടത്തിയ അതിമനോഹര ഫിനിഷിങ്ങില്‍ കേരള താരത്തിന് ചുവടു പിഴച്ചു.

47.92 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന തമിഴ്‌നാട് സ്വര്‍ണം നേടിയപ്പോള്‍ 48.07 സെക്കന്‍ഡില്‍ കേരളം വെള്ളി നേടി. വിനയ്. പി.വി, നിത്യമോള്‍. എം, അലീന ജോണ്‍സണ്‍, ജില്‍ന. എം.വി എന്നിവരാണ് കേരളത്തിനായി ട്രാക്കലിറങ്ങിയത്. കര്‍ണാടകയ്‌ക്ക് വെങ്കലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.