വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായാലും ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ട്രംപിന്റെ വിജയം പ്രവചിച്ച പ്രഫ. അലന് ലിച്ച്മാന്‍. വിജയം പ്രവചിച്ചത് യാഥാര്‍ത്ഥ്യമായതിനാല്‍ ലിച്ച്മാന്റെ പ്രവചനം ഏറെ ശ്രദ്ധിക്കപ്പെടുന്നു.
കുറ്റവിചാരണയിലൂടെ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കുന്ന ഇംപീച്ച്മെന്റിലൂടെ ട്രംപ് പുറത്താകുമെന്നാണ് പ്രവചനം.
പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്ന പ്രസിഡന്റിനെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് താല്പര്യം. ട്രംപിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ പുറത്താക്കാനുള്ള അവസരം ട്രംപ് തന്നെ സൃഷ്ടിക്കുമെന്നും ലിച്ച്മാന്‍ വിശദീകരിക്കുന്നു.
അതേ സമയം ഇടക്കാല മന്ത്രിസഭാ രൂപീകരണവുമായി ട്രംപ് നീങ്ങുകയാണ്. ട്രംപിന്റെ ഇടക്കാല സര്‍ക്കാരിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നവര്‍ അനധികൃത കുടിയേറ്റത്തിനെ കര്‍ശനമായി എതിര്‍ക്കുന്നവര്‍. കന്‍സാസ് വിദേശകാര്യ സെക്രട്ടറി കന്ക്രിസ് കൊബാക് സര്‍ക്കാരിലുണ്ടാകും. കര്‍ശനമായ കുടിയേറ്റ നിയമം വേണമെന്നു പറയുന്നയാളാണ്.
ചെയര്മാന് ഇന്‍ഡ്യാന ഗവര്‍ണര്‍ മൈക് പെന്‍സായിരിക്കും. വൈസ് ചെയര്മാന്മാര്: ന്യൂജഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, റിട്ടയേഡ് ന്യൂറോ സര്ജന് ബെന്‍ കാഴ്സണ്, മുന്‍ സ്പീക്കര്‍ നൂവ്റ്റ്ഗിന്ഗ്രിച്ച്, മുന്‍ ലഫ് ജനറല്‍ മിഖായേല്‍ ഗ്വിലിയാനി, ജെഫ് സെഷന്‍സ്.
താല്‍ക്കാലിക മന്ത്രിസഭയിലെ നിര്‍വാഹക സമിതിയംഗങ്ങള്‍: ലോയ് ബാര്‍ലെറ്റ (പെന്‍സില്‍വാനിയ), മാര്‍ഷ ബ്ലാക്ബണ്‍ (ടെന്നസെ), പാം ബോണ്ടി (ഫ്ളോറിഡ), ക്രിസ് കോളിന്‍സ് (ന്യൂയോര്‍ക്ക്), ജാര്‍ഡ് കുഷ്ണര്‍, ടോം മോറിനോ, ഹെബേകാ മെഴ്സര്, സ്റ്റീവന്‍ നുച്ചിന്‍, ഡേവിന് ന്യൂന്‍സ് (കലിഫോര്‍ണിയ), റീന്‍സ് പ്രീബ്യുസ്, ട്രംപിന്റെ പ്രചാരണ വിഭാഗം തലവന്‍ സ്റ്റീഫന്‍ കെ. ബാന്നന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: