കോഴിക്കോട്: ലോട്ടറി രാജാവ് മാര്ട്ടിന് നടത്തിയ കൊള്ളയെക്കാള്‍ വലിയ കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് സംഘ് (ബിഎംഎസ്) കോഴിക്കോട് ജില്ലാ സമിതി ആരോപിച്ചു.
വെള്ളിയാഴ്ച ഭാഗ്യനിധി ലോട്ടറിയുടെ രണ്ടാം സമ്മാനം ഒരു ലക്ഷം വീതം 10 പേര്‍ക്ക് കൊടുത്തുകൊണ്ടിരുന്നത് അഞ്ചു ലക്ഷമായി ഒരാള്‍ക്കായി വെട്ടിക്കുറച്ചിരിക്കുകയാണ്. ഒമ്പത് പേരെ ഒഴിവാക്കി 500, 100 രൂപ യുടെ സമ്മാനം നാമമാത്രമായി കൂട്ടി. സമ്മാന ഘടന പരിഷ്കരിച്ചു. ഒരു ലക്ഷം വീതം 20 പേര്‍ക്ക് കൊടുത്ത് കൊണ്ടിരുന്നത് അഞ്ചുലക്ഷം രൂപയായി ഒരാള്‍ക്കായി വെട്ടിക്കുറച്ചു. 19 പേരെ ഒഴിവാക്കി. കൂടാതെ 100 മുതല്‍ 200 വരെയുള്ള നാലക്ക നമ്പര്‍ ഒരുമിച്ച് കൊടുത്ത് ലോട്ടറി തൊഴിലാളികളേയും പൊതുജനങ്ങളേയും കൊള്ളയടിക്കുകയാണ്. ഒരു ബുക്കില്‍ അടുത്തടുത്ത നമ്പറില്‍ തുടര്‍ച്ചയായി 5000, 1000, 500 രൂപ പ്രൈസ് വീഴുന്ന പ്രവണത കൂട്ടും. ഇത് നറുക്കെടുപ്പില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. ചെറുകിട ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ഉപജീവന മാര്‍ഗ്ഗമാണ് സര്‍ക്കാര്‍ നഷ്ടമാക്കാന്‍ ശ്രമിക്കുന്നത്. യോഗത്തില്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് സംഘ് (ബിഎംഎസ്) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. പ്രേമന്, കെ.സി. ചന്ദ്രന്, രാമകൃഷ്ണന് കക്കട്ട്, ജീവന്‍രാജ് എന്നിവര്‍ സംസാരിച്ചു. പി. ചെക്കോട്ടി സ്വാഗതവും പി. സഹദേവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: