പിലാത്തറ:കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവ് ചികിത്സാ സഹായ സമിതി-കനിവിന്റെ അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം 14 മുതല്‍ കുഞ്ഞിമംഗലം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും. മല്ലിയോട്ട് പാലോട്ട് കാവ് മുഖ്യ കര്‍മ്മി ഷിജു മല്ലിയോടന്‍ ഉദ്ഘാടനം ചെയ്യും. ചലചിത്ര-സീരിയല്‍ താരം ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യാതിഥിയാകും. ആദ്യ ദിവസം അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകമേ ഉലകം അരങ്ങേറും. 15ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മായാദര്‍പ്പണ്‍, 17ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ മകം പിറന്ന മാക്കം, 18ന് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ കണ്ണാടിക്കടവത്ത് എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും.
നാടകോത്സവത്തിന്റെ മുന്നോടിയായി ഇന്ന് വൈകിട്ട് മൂന്നു മണിക്ക് ബൈക്ക് റാലി, നാളെ വൈകിട്ട് 3.30ന് താമരംകുളങ്ങരയില്‍ നിന്നും വിളമ്പര ഘോഷയാത്രയും നടക്കും. ആതുര സേവന രംഗത്ത് കനിവിന്റെ സഹായഹസ്തം സാധാരണക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഡ്രാമ ഫെസ്റ്റ് ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കാളിയാടന്‍ നാരായണന്, കെ.കരുണാകരന്, വി.വി.രമേശന്, കെ.വി.സുനില്‍, എം.കെ.രാജീവന്, എം.കെ.രമേശന്, കാവനരികത്ത് കൃഷ്ണന്, മത്യാരി അജയന്, പവിത്രന് കുഞ്ഞിമംഗലം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: