തലശ്ശേരി: തിരുവങ്ങാട് ശ്രീരാമാസ്വാമി ക്ഷേത്രത്തില്‍ 16 മുതല്‍ ഡിസംബര്‍ 25 വരെ മണ്ഡലകാല ആദ്ധ്യാത്മിക, പ്രഭാഷണം നടക്കും. ശ്രീരാമ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും വൈകുന്നേരം 6.30നാണ് പ്രഭാഷണം ആരംഭിക്കുക. വിവിധ ആദ്ധ്യാത്മിക വിഷയങ്ങളെ ആസ്പദമാക്കി ആചാര്യന്മാര് ഉള്‍പ്പെടെയുള്ളവര്‍ പ്രഭാഷണം നടത്തും. 16ന് വേദാധിഷ്ഠിത സനാതന ധര്‍മ്മം എന്ന വിഷയത്തെ ആസ്പദമാക്കി എം.ആര്.രാജേഷാണ് പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിക്കുക. ഡിസംബര്‍ 25ന് നടക്കുന്ന വസുധൈവ കുടുംബകം എന്ന വിഷയത്തെ അധികരിച്ച് ശശികല ടീച്ചര്‍ നടത്തുന്ന പ്രഭാഷണത്തോടെ പരിപാടി സമാപിക്കും. കൂടാതെ ഡിസംബര്‍ 2ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെ ആദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികളുടെ സത്സംഗവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: