സ്പ്രിന്റ് ഹര്‍ഡില്‍സില്‍ ആശ്വസിക്കാന്‍ അപര്‍ണയുടെ റെക്കോര്‍ഡ് സ്വര്‍ണവും മുഹമ്മദ് ലസാന്റെ വെങ്കലവും മാത്രം. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.47 സെക്കന്‍ഡില്‍ പറന്നെത്തിയാണ് ഇന്ത്യന്‍ അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഫുട്ബോള്‍ ടീം അംഗവും കൂടിയായിരുന്ന അപര്‍ണ സുവര്‍ണ താരമായത്. അണ്ടര്‍ 16 ആണ്‍കുട്ടികളില്‍ മുഹമ്മദ് ലസാനാണ് വെങ്കലം.
2010-ല്‍ കര്‍ണ്ണാടകയുടെ മേഘ്ന ഷെട്ടി സ്ഥാപിച്ച 14.57 സെക്കന്‍ഡിന്റെ റെക്കോഡ് മറികടന്നു അപര്‍ണ. പഞ്ചാബിന്റെ ഗുര്ദീപ്കൗര് (14.92 സെക്കന്‍ഡ്) വെള്ളിയും, തമിഴ്നാടിന്റെ പി.എം. തബിത (15.21 സെക്കന്‍ഡ്) വെങ്കലവും നേടി. മലയാളി താരം സജിനി അശോകന് നാലാമത്.
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ വിദ്യാര്‍ത്ഥിനിയായ അപര്‍ണ റോയ് മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
ടോമി ചെറിയാനാണ് പരിശീലകന്. ഈ വര്‍ഷം തുര്‍ക്കിയില്‍ നടന്ന സ്കൂള്‍ ജിംനേഷ്യാഡിലും അപര്‍ണ രാജ്യത്തെ പ്രതിനിധീകരിച്ചു. നിരവധി ദേശീയ ജൂനിയര്‍, സ്കൂള്‍ മീറ്റുകളിലെയും മിന്നുംതാരവുമാണ്.
ഫുട്ബോളില്‍ രാജ്യാന്തര ജേഴ്സിണിഞ്ഞിട്ടുണ്ട് ഈ മിടുക്കി. 2015-ല്‍ നേപ്പാളില്‍ നടന്ന അണ്ടര്‍ 14 വിഭാഗം ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതിരോധം അപര്‍ണ്ണ കാത്തു. കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ റോയി – ടീന ദമ്പതികളുടെ മകളാണ് അപര്‍ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: