പയ്യന്നൂര്‍: ആശുപത്രിയില്‍ നിന്നുള്ള കക്കൂസ് മാലിന്യം വയലില്‍ തള്ളിയ സംഭവത്തില്‍ ടാങ്കര്‍ ലോറി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ മുങ്ങത്ത് അഡ്വ.കെ.കെ.ശ്രീധരന്റെ ഉടമസ്ഥതയിലുള്ള വയലിലാണ് കഴിഞ്ഞദിവസം കക്കൂസ് മാലിന്യം തള്ളിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കേളകം ചെട്ട്യാംപറമ്പിലെ സാബു വര്‍ഗ്ഗീസ്(32), ക്ലിനര്‍ പത്തനംതിട്ട സ്വദേശി പി.കെ.സുരേഷ്(30) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അന്നൂര്‍ കാറമേല്‍ റോഡിലുള്ള മുങ്ങത്ത് കൃഷി ചെയ്യുന്നതിനായി ഉഴുത് പാകപ്പെടുത്തിയ വയലിലാണ് മലം ഉള്‍പ്പെടെയുളള മലിനജലം ഒഴുക്കിവിട്ടത്. ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുതള്ളുന്ന റാക്കറ്റില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: